പ്രതിശ്രുത വരന് വിഡിയോ കോൾ ചെയ്ത് പെൺകുട്ടി തൂങ്ങിമരിച്ചു
text_fields
ഓച്ചിറ: പെൺകുട്ടിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഓച്ചിറ പായിക്കുഴി കന്നേൽ പടീറ്റതിൽ സലീമിെൻറയും സബീനയുടെയും മകൾ സുമയ്യ (19) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് 4.15ഓടെയാണ് സംഭവം.
മൂന്നുമാസം മുമ്പ് സുമയ്യയും മേമന സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. യുവാവിന് 21 വയസ്സായിട്ട് വിവാഹം നടത്താൻ ബന്ധുക്കൾ തീരുമാനിച്ചിരുന്നതാണ്. പെൺകുട്ടിയുടെ പിതൃസഹോദരെൻറ മരണവുമായി ബന്ധപ്പെട്ട് അടുത്ത വീട്ടിലായിരുന്നു വീട്ടുകാർ.
ഇതേസമയം വീട്ടിലെത്തിയ പെൺകുട്ടി, പ്രതിശ്രുത വരന് വിഡിയോ കോൾ ചെയ്ത ശേഷം ജനൽ കമ്പിയിൽ ചുരിദാറിെൻറ ഷാൾ കുരുക്കിയാണ് മരിച്ചതെന്ന് പൊലീസ് പറയുന്നു. മൃതദേഹം ഓച്ചിറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. ഓച്ചിറ പൊലീസ് കേെസടുത്തു.

