Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightOchirachevron_rightയു​വ​തി​യു​ടെ ക്ഷ​ണം...

യു​വ​തി​യു​ടെ ക്ഷ​ണം സ്വീ​ക​രി​ച്ച് ലോഡ്ജിലെത്തിയ പ്രവാസിയുടെ സ്വർണവും ഫോണും കവർന്നെന്ന് പരാതി

text_fields
bookmark_border
യു​വ​തി​യു​ടെ ക്ഷ​ണം സ്വീ​ക​രി​ച്ച് ലോഡ്ജിലെത്തിയ പ്രവാസിയുടെ സ്വർണവും ഫോണും കവർന്നെന്ന് പരാതി
cancel

ഓ​ച്ചി​റ: സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ​വ​ന്ന പ​ര​സ്യ​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യു​ടെ ക്ഷ​ണം സ്വീ​ക​രി​ച്ച് ഓ​ച്ചി​റ​യി​ലെ ലോ​ഡ്ജി​ലെ​ത്തി​യ യു​വാ​വിെൻറ മൂ​ന്നു പ​വ​ൻ മാ​ല​യും ഐ​ഫോ​ണും 400 രൂ​പ​യും ക​വ​ർ​ന്നെ​ന്ന് പ​രാ​തി.

മാ​വേ​ലി​ക്ക​ര താ​ന്നി​യ്ക്ക​ൽ പ​ള്ളി​പ്പു​റ​ത്ത് വ​ട​ക്ക​തി​ൽ വി​ഷ്ണു​വാ​ണ് (31) ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​നു​പി​ന്നി​ൽ ക​ന്യാ​കു​മാ​രി സ്വ​ദേ​ശി​ക​ളാ​യ യു​വ​തി​യും യു​വാ​വു​മാ​െ​ണ​ന്ന് പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ലു​ണ്ട്. എ​ന്നാ​ൽ, സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന്​ പൊ​ലീ​സ് പ​റ​ഞ്ഞു.

മൂ​ന്നു​മാ​സം മു​മ്പ് കു​വൈ​ത്തി​ൽ​നി​ന്ന്​ നാ​ട്ടി​ലെ​ത്തി​യ താ​ൻ ന​വ​മാ​ധ്യ​മ​ത്തി​ൽ​വ​ന്ന പ​ര​സ്യം ക​ണ്ട് ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ 11 ഒാ​ടെ ഓ​ച്ചി​റ​യി​ലെ ലോ​ഡ്ജി​ലെ​ത്തി​യെ​ന്നും യു​വ​തി ല​ഹ​രി ക​ല​ർ​ത്തി പാ​നീ​യം ന​ൽ​കി​യെ​ന്നും അ​ബോ​ധാ​വ​സ്ഥ​യി​ലാ​യെ​ന്നു​മാ​ണ് ഇ​യാ​ളു​ടെ പ​രാ​തി​യി​ലു​ള്ള​ത്. സ​മീ​പ​ത്തെ നി​രീ​ക്ഷ​ണ കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ പൊ​ലീ​സ് പ​രി​ശോ​ധി​ച്ചു. ക​വ​ർ​ച്ച സം​ഘ​ത്തി​െൻറ ദൃ​ശ്യം ഇ​തി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:robberyHoney Trap
News Summary - Honey Trap robbery
Next Story