ഗുണ്ടാസംഘത്തിെൻറ ആക്രമണം; മൂന്ന് കാറുകളും വീടിെൻറ ജനലുകളും തകർത്തു
text_fieldsഓച്ചിറ: ഗുണ്ടാസംഘം വീടുകയറി ആക്രമിച്ചു. വീടിെൻറ ജനൽ ഗ്ലാസും ഷെഡിൽ കിടന്ന മൂന്ന് കാറുകളുടെ ഗ്ലാസുകളും തല്ലിത്തകർത്തു. മേമന തെക്ക് കുഴുവേലിൽ (ശ്രീനികേതൻ) ശ്രീകുമാറിെൻറ വീട്ടിലാണ് അക്രമണം നടന്നത്. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം.
കഴിഞ്ഞ 25ന് രാത്രി റെയിൽവേ ഉദ്യോഗസ്ഥനായ മകൻ അജയ് കാറിലെത്തി വീട്ടിലെ ഗേറ്റ് തുറക്കാൻ ശ്രമിച്ചപ്പോൾ ബൈക്കിലെത്തിയ അയൽവാസി കാർ റോഡിൽ നിർത്തിയെന്നാരോപിച്ച് അസഭ്യം പറഞ്ഞിരുന്നെത്ര. ഇതിെൻറ പേരിൽ ഓച്ചിറ പൊലീസിൽ പരാതി നൽകിയതിെൻറ പ്രകോപനമാണ് വീടിനുനേരെ ആക്രമണമുണ്ടായതെന്ന് പരാതിയിൽ പറയുന്നു.
മതിൽ ചാടിക്കടന്ന് മാരകായുധങ്ങളുമായാണ് ആക്രമണം നടത്തിയത്. നിരവധി ക്രമിനൽ കേസിലെ പ്രതിയായ മേമന കോട്ടയിൽ വൈശാഖ്, ബൈജു എന്നിവരെ പ്രതിയാക്കി പൊലീസ് കേസടുത്തു. കരുനാഗപ്പള്ളി എ.സി.പി ഗോപകുമാർ, ഓച്ചിറ സ്റ്റേഷൻ ഇൻസ്െപക്ടർ ആർ. പ്രകാശ് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി. പ്രതികൾ ഒളിവിലാെണന്ന് പൊലീസ് പറഞ്ഞു.

