Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightOchirachevron_rightവലയിൽ കുരുങ്ങി കടലിൽ...

വലയിൽ കുരുങ്ങി കടലിൽ വീണ മത്സ്യത്തൊഴിലാളി മരിച്ചു

text_fields
bookmark_border
വലയിൽ കുരുങ്ങി കടലിൽ വീണ മത്സ്യത്തൊഴിലാളി മരിച്ചു
cancel
camera_alt???? (62)

ഓച്ചിറ: മത്സ്യബന്ധനത്തിനിടെ വലയിൽ കുരുങ്ങി കടലിൽ വീണ മത്സ്യത്തൊഴിലാളി മരിച്ചു. ആലപ്പാട് അഴീക്കൽ തലസ്ഥാനത്ത് ദിനേശ് ഭവനത്ത് ശങ്കരന്‍റെ മകൻ ഭാസി (68) ആണ് മരിച്ചത്.

ബുധനാഴ്ച രാവിലെ ഏഴോടെ നീണ്ടകരക്ക് പടിഞ്ഞാറ് ഭാഗത്താണ് അപകടം. അഴീക്കൽ സ്വദേശിയുടെ ഓംകാരം വള്ളത്തിലെ തൊഴിലാളിയായിരുന്നു. വലയുടെ ഒരറ്റവുമായി തൊഴിലാളികൾ കടലിലേക്ക് ചാടുന്നതിനിടയിൽ വള്ളത്തിന്‍റെ വശത്ത് നിന്ന് വല ഒതുക്കി വിട്ടു കൊണ്ടിരുന്ന ഭാസിയുടെ കാലിൽ വല കുരുങ്ങി കടലിലേക്ക് വീഴുകയായിരുന്നു.

സംഭവം കണ്ടു നിന്ന തൊഴിലാളികൾ കടലിലേക്ക് ചാടി പൊക്കിയെടുത്തെങ്കിലും മരിച്ചിരുന്നു. മൃതദേഹം ജില്ല ആശുപത്രിയിൽ എത്തിച്ച്‌ പോസ്റ്റ് മോർട്ടം നടത്തി. ഭാര്യ: പത്മ. മക്കൾ: ദീപ്തി, ദിനേഷ് ദീപ, ദിനു . മരുമക്കൾ. അനിൽകുമാർ, രഞ്ജിത്, ജയൻ. കോസ്റ്റൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.

Show Full Article
TAGS:Fisherman sea death kollam 
News Summary - Fisherman dies after falling into sea
Next Story