Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightOchirachevron_rightഫൈബർ വള്ളം...

ഫൈബർ വള്ളം തിരയിൽപെട്ട് മറിഞ്ഞു; മൂന്നുപേരെ രക്ഷിച്ചു

text_fields
bookmark_border
ഫൈബർ വള്ളം തിരയിൽപെട്ട് മറിഞ്ഞു; മൂന്നുപേരെ രക്ഷിച്ചു
cancel
camera_alt

കു​ഴി​ത്തു​റ​യി​ൽ തി​ര​യി​ൽ​പെ​ട്ട് മ​റി​ഞ്ഞ ഫൈ​ബ​ർ വ​ള്ളം കെ​ട്ടി​വ​ലി​ച്ചു​കൊ​ണ്ടു​വ​രാ​നു​ള്ള ശ്ര​മം

ഓ​ച്ചി​റ: ആ​ല​പ്പാ​ട് കു​ഴി​ത്തു​റ​ക്ക്​ പ​ടി​ഞ്ഞാ​റ് ക​ട​ലി​ൽ മ​ത്സ്യ​വു​മാ​യി വ​ന്ന ഫൈ​ബ​ർ വ​ള്ളം തി​ര​യി​ൽ​പെ​ട്ട് മ​റി​ഞ്ഞു. വ​ള്ള​ത്തി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ മ​റ്റ് വ​ള്ള​ക്കാ​ർ ര​ക്ഷ​പ്പെ​ടു​ത്തി. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും മ​റൈ​ൻ പൊ​ലീ​സും കോ​സ്​​റ്റ​ൽ പൊ​ലീ​സും ചേ​ർ​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. പാ​ട്ടു​ത്സ​വം എ​ന്ന ഫൈ​ബ​ർ വ​ള്ള​മാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. മ​ത്സ്യ​വു​മാ​യി ഹാ​ർ​ബ​റി​ലേ​ക്ക് വ​രു​മ്പോ​ഴാ​യി​രു​ന്നു വെ​ള്ളി​യാ​ഴ്ച 2.30 ഒാ​ടെ അ​പ​ക​ടം. ചെ​റി​യ​ഴീ​ക്ക​ൽ മ​മ്മൂ​ട്ടി​ൽ ക​ന​ക​ൻ (44), വ​ട​ക്കേ​റ്റ​ത്ത് സ​ബി​ഷ് (34), കാ​ട്ടി​ൽ തെ​ക്ക​തി​ൽ സ​ന്തോ​ഷ് (36) എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തി​ൽ​പെ​ട്ട വ​ള്ളം കെ​ട്ടി​വ​ലി​ച്ചു​കൊ​ണ്ടു​വ​രാ​നു​ള്ള ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ടു. വ​ള്ള​വും വ​ല​യും എ​ൻ​ജി​നും ന​ഷ്​​ട​പ്പെ​ട്ടു. ക​ഴി​ഞ്ഞ​ദി​വ​സം തി​ര​യി​ൽ​പെ​ട്ട്​ വ​ള്ളം മ​റി​ഞ്ഞ് ആ​റാ​ട്ടു​പു​ഴ സ്വ​ദേ​ശി​ക​ളാ​യ നാ​ലു​പേ​ർ മ​രി​ച്ചി​രു​ന്നു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:capsizesFiber boat
News Summary - Fiber boat capsizes; Three were rescued
Next Story