കാമുകി താക്കോൽ മോഷ്ടിച്ചു നൽകി;കാറുമായി കടന്ന യുവാവ് പിടിയിൽ
text_fieldsഓച്ചിറ: കാമുകി മോഷ്ടിച്ചുകൊടുത്ത താക്കോൽ ഉപയോഗിച്ച് അയൽവാസിയുടെ കാറുമായി കടന്ന കാമുകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അഴീക്കൽ മംഗലശ്ശേരിൽ ആകാശിനെയാണ് (20) ഓച്ചിറ പൊലീസ് കസ്റ്റഡിയിലെടുത്തത്.
രാഗം ജങ്ഷന് സമീപം വാടകക്ക് താമസിക്കുന്ന കാർത്തികപ്പള്ളി സ്വദേശി സുരേഷിെൻറ കാറാണ് ചൊവ്വാഴ്ച രാത്രി 11ഒാടെ ഇയാൾ മോഷ്ടിച്ചത്. പോർച്ചിൽ കിടന്ന കാറാണ് കടത്തിക്കൊണ്ടുപോയത്. മറ്റൊരാളിന് കൈമാറാൻ കൊണ്ടുപോകുമ്പോൾ പൊലീസ് പിന്തുടർന്നത് അറിഞ്ഞ യുവാവ് കാർ ഉപേക്ഷിച്ച് കടന്നു കളയാൻ ശ്രമിച്ചു. കാറും യുവാവിനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. കരുനാഗപ്പള്ളി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

