ബോട്ട് മുങ്ങി; ആറ് മത്സ്യത്തൊഴിലാളികളെ മറ്റൊരു ബോട്ട് രക്ഷപ്പെടുത്തി
text_fieldsസ്രാങ്ക് രാജേഷ്
ഓച്ചിറ: അഴീക്കൽ^കായംകുളം ഹാർബർ വഴി മത്സ്യബന്ധനത്തിന് പോയ ബോട്ട് ശക്തമായ കാറ്റിലും മഴയിലുംപെട്ട് മുങ്ങി.
ബോട്ടിലുണ്ടായിരുന്ന തൊഴിലാളികളെ മറ്റൊരു ബോെട്ടത്തി രക്ഷപ്പെടുത്തി. ആലപ്പാട് ശ്രായിക്കാട് സ്വദേശിയുടെ പമ്പാവാസൻ എന്ന ബോട്ടാണ് ശക്തമായ കാറ്റിൽപെട്ട് മുങ്ങിയത്.
കാറ്റ് ശക്തമായതിനാൽ മറൈൻ എൻഫോഴ്സ്മെൻറിനോ മറ്റ് ബോട്ടുകൾക്കോ അടുെത്തത്താൻ കഴിയാത്ത സ്ഥിതിയായി.
എന്നാൽ, അഴീക്കൽ സ്വദേശിയുടെ എസ്. ഗോവിന്ദ എന്ന ബോട്ടിലെ സ്രാങ്ക് രാജേഷിെൻറ മനോധൈര്യം ബോട്ടിലുണ്ടായിരുന്ന ആറു മത്സ്യത്തൊഴിലാളികൾക്കും രക്ഷപ്പെടാൻ വഴിയൊരുക്കി.
അപകടത്തിൽപെട്ട ബോട്ടിന് അടുത്തെത്തി മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തുകയായിരുന്നു. അപകടത്തിൽപെട്ട ബോട്ട് പൂർണമായും തകർന്നതായി മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

