Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightOchirachevron_rightകൊലപാതക ശ്രമം: മൂന്നു...

കൊലപാതക ശ്രമം: മൂന്നു പേർ പിടിയിൽ

text_fields
bookmark_border
arrest
cancel
camera_alt

പ്രതികളായ​ സുജി​ത്ത്, അ​ന​ന്ദു, റി​നു

ഓ​ച്ചി​റ: യു​വാ​വി​നെ ത​ല​ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച മൂ​ന്ന് പേ​ർ പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യി. ഓ​ച്ചി​റ ഞ​ക്ക​നാ​ൽ അ​ന​ന്തു ഭ​വ​ന​ത്തി​ൽ അ​ന​ന്തു (27), ഓ​ച്ചി​റ പാ​യി​ക്കു​ഴി മ​നു ഭ​വ​ന​ത്തി​ൽ റി​നു (27), ഓ​ച്ചി​റ പാ​യി​ക്കു​ഴി തോ​ട്ടു​പ​റ​മ്പി​ൽ പു​ത്ത​ൻ​ക​ണ്ടം വീ​ട്ടി​ൽ സു​ജി​ത്ത് (27) എ​ന്നി​വ​രെ​യാ​ണ് ഓ​ച്ചി​റ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ പാ​യി​ക്കു​ഴി സ്വ​ദേ​ശി​യാ​യ സ​മേ​ഷി​നാ​ണ് സം​ഘ​ത്തി​ന്‍റെ അ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. ഡ്രൈ​വ​റാ​യ സ​മേ​ഷ് രാ​ത്രി ഒ​ന്നോ​ടെ ബ​ലി​ത​ർ​പ്പ​ണ​ത്തി​ന് പോ​കാ​നാ​യി കാ​ർ എ​ടു​ക്കാ​ൻ സ​ഹോ​ദ​ര​നോ​ടൊ​പ്പം സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ലേ​ക്ക് പോ​ക​വെ ബൈ​ക്കി​ലെ​ത്തി​യ പ്ര​തി​ക​ളി​ൽ​പെ​ട്ട ര​ണ്ടു പേ​രു​മാ​യി വാ​ക്കേ​റ്റ​മു​ണ്ടാ​യി.

തി​രി​കെ പോ​യ പ്ര​തി​ക​ൾ മ​റ്റു പ്ര​തി​ക​ളേ​യും കു​ട്ടി മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി എ​ത്തി സ​മേ​ഷി​നെ​യും സ​ഹോ​ദ​ര​നെ​യും ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. അ​ക്ര​മ​ത്തി​ൽ ത​ല​ക്ക്​ ഗു​രു​ത​ര പ​രി​ക്കേ​റ്റ സ​മേ​ഷി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ്ര​തി അ​ന​ന്ദു മു​മ്പ് പ​ല ക്രി​മി​ന​ൽ കേ​സു​ക​ളി​ലും പ്ര​തി​യാ​ണ്. ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ളെ ഓ​ച്ചി​റ സി.​ഐ എ. ​നി​സാ​മു​ദ്ദീ​ന്റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ പി. ​നി​യാ​സ്, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ വി​നോ​ദ്, അ​നു എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:murder attemptarrest
News Summary - Attempted murder-Three arrested
Next Story