കൊലപാതകശ്രമ കേസിലെ പ്രതി പിടിയിൽ
text_fieldsശ്യാംരാജ്
ഓച്ചിറ: മധ്യവയസ്കനെ മാരകമായി പരിക്കേൽപിച്ചശേഷം ഒളിവിൽ കഴിഞ്ഞുവന്ന പ്രതിയെ ഓച്ചിറ പൊലീസ് അറസ്റ്റ് ചെയ്തു. ക്ലാപ്പന ആലുംപീടിക ശ്യാം ഭവനിൽ ശ്യാംരാജാണ് (32) അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഓച്ചിറ ആലുംപീടിക നടയിലയ്യത്ത് വീട്ടിൽ വേണുവിനെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചശേഷം പ്രതി ഒളിവിൽ കഴിയുകയായിരുന്നു.
ജനുവരി 31ന് രാത്രി പുതുപ്പള്ളി കളിക്കശ്ശേരി ക്ഷേത്രത്തിലെ ഗാനമേള കേൾക്കാൻ ചെന്ന വേണുവും പ്രതികളുടെ സുഹൃത്തുക്കളും തമ്മിലുണ്ടായ വാക്കുതർക്കമാണ് അക്രമത്തിൽ കലാശിച്ചത്. അടുത്തദിവസം പ്രതികൾ മാരകായുധങ്ങളുമായി വേണുവിന്റെ വീട്ടിൽ അതിക്രമിച്ച് കയറി തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്.
അക്രമത്തിൽ തലക്കും കാലിനും ഗുരുതര പരിക്കേറ്റ വേണു ചികിത്സയിലാണ്. കേസിലെ മുഖ്യപ്രതി ഒളിവിൽ കഴിയുന്ന ചക്കര എന്ന മഹേഷിനായി പൊലീസ് തിരച്ചിൽ ഊർജിതപ്പെടുത്തിയിട്ടുണ്ട്. ഇയാളെ പിടികൂടുന്നതിന് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്ന് പൊലീസ് അറിയിച്ചു.
ഓച്ചിറ പൊലീസ് ഇൻസ്പെക്ടർ എ. നിസാമുദീൻ, എസ്.ഐ. നിയാസ്, എ.എസ്.ഐ സുനിൽ കുമാർ, ഹരികൃഷ്ണൻ, സിവിൽ പൊലീസ് ഓഫിസർമാരായ വിനോദ്, രാഹുൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

