ഉടമയെ തേടി അലഞ്ഞ് വളർത്തുനായ്
text_fieldsവലിയകുളങ്ങര സ്വകാര്യ ആശുപത്രിക്ക് മുന്നിൽ ഉടമയെതേടി നിലയുറപ്പിച്ച നായ്
ഓച്ചിറ: രണ്ടു ദിവസമായി ജർമൻ ഷെപേഡ് ഇനത്തിൽപെട്ട നായയുടെ അലച്ചിലും കുരയും കണ്ട് അസ്വസ്ഥരാണ് വലിയകുളങ്ങര നിവാസികൾ. ഉടമയെ തേടിയാണ് നായ് പലയിടത്തും അലയുന്നത്.
വലിയകുളങ്ങരയിലെ സ്വകാര്യ ആശുപത്രിക്ക് മുന്നിൽ വെള്ളിയാഴ്ച വൈകീട്ടെത്തിയ നായ് കാർ സമീപത്ത് നിർത്തുമ്പോൾ ഓടിയെത്തി കരയുകയാണ്. ഭക്ഷണസാധനം കൊടുത്തിട്ട് കഴിക്കുന്നില്ല. പ്രായാധിക്യം മൂലം ആരോ കാറിൽ കൊണ്ടുവന്ന് ഉപേക്ഷിച്ചതാണെന്ന് നാട്ടുകാർ സംശയിക്കുന്നു. നായയുടെ രോദനം വേദനിപ്പിക്കുന്നതാണെന്ന് ആശുപത്രിക്ക് മുന്നിലുള്ള ആംബുലൻസ് ഡ്രൈവർമാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

