Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightനൂറനാട്​...

നൂറനാട്​ മയക്കുമരുന്ന്​ വേട്ട; അഞ്ചുപേർ അറസ്റ്റിൽ

text_fields
bookmark_border
arrest
cancel
Listen to this Article

ചാ​രും​മൂ​ട്​: നൂ​റ​നാ​ട്​ മ​യ​ക്കു​മ​രു​ന്ന് വേ​ട്ട​യി​ൽ അ​ഞ്ചു​പേ​ർ അ​റ​സ്റ്റി​ൽ. കാ​യം​കു​ളം പു​തി​യ​വി​ള മ​ല​യി​ൽ​ത്ത​റ​യി​ൽ ക​ണ്ണ​ൻ (26), ചെ​ങ്ങ​ന്നൂ​ർ കൈ​ലാ​ത്ത് വീ​ട്​ ജോ​ബി​ൻ ജേ​ക്ക​ബ് (24), ക​രു​നാ​ഗ​പ്പ​ള്ളി പു​തി​യ​കാ​വ് കെ.​എ​സ്​ പു​രം ചാ​ങ്ങേ​ത്ത് കി​ഴ​ക്കേ​തി​ൽ അ​ന​ന്തു (24), ക​രു​നാ​ഗ​പ്പ​ള്ളി പു​ന്ന​കു​ളം ക​ളി​ക്ക​വാ​ട​ക്കേ​തി​ൽ സു​നീ​ഷ് (21), ക​രു​നാ​ഗ​പ്പ​ള്ളി കാ​ട്ടി​ൽ​ക്ക​ട​വ് മു​ത്തേ​രി​ൽ വി​ജ​യ് (21) എ​ന്നി​വ​രെ​യാ​ണ്​ നൂ​റ​നാ​ട് പൊ​ലീ​സും ജി​ല്ല ഡാ​ൻ​സാ​ഫും ചേ​ർ​ന്ന്​ പി​ടി​കൂ​ടി​യ​ത്. 16​ ഗ്രാം ​എം.​ഡി.​എം.​എ​യും 30 ഗ്രാം ​ക​ഞ്ചാ​വും പി​ടി​ച്ചെ​ടു​ത്തു.

ജി​ല്ല​യി​ലെ യു​വാ​ക്ക​ളെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും ല​ക്ഷ്യ​മി​ട്ട്​ അ​ന്ത​ർ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന്​ സി​ന്ത​റ്റി​ക് മ​യ​ക്കു​മ​രു​ന്നു​ക​ളും ക​ഞ്ചാ​വും എ​ത്തു​ന്ന​താ​യി ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ജി. ​ജ​യ്​​ദേ​വി​ന്​ ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ നാ​ർ​കോ​ട്ടി​ക് സെ​ൽ ഡി​വൈ.​എ​സ്.​പി എം.​കെ. ബി​നു​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലെ ഡാ​ൻ​സാ​ഫ്​ ടീ​മും ചെ​ങ്ങ​ന്നൂ​ർ ഡി​വൈ.​എ​സ്.​പി ഡോ. ​ആ​ർ. ജോ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ നൂ​റ​നാ​ട് എ​സ്.​എ​ച്ച്.​ഒ മ​നോ​ജ് ഉ​ൾ​പ്പെ​ട്ട പ്ര​ത്യേ​ക​സം​ഘ​വും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ഇ​വ​ർ കു​ടു​ങ്ങി​യ​ത്. താ​മ​ര​ക്കു​ളം ച​ത്തി​യ​റ​യി​ലെ വാ​ട​ക​വീ​ട്ടി​ൽ ഇ​ടു​പാ​ടു​കാ​ർ​ക്ക്​ ചെ​റു​കി​ട വി​ൽ​പ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ്​ പി​ടി​കൂ​ടി​യ​ത്. കാ​യം​കു​ളം കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ക്വ​ട്ടേ​ഷ​ൻ ടീ​മി​ൽ​നി​ന്ന്​ വാ​ങ്ങി കാ​യം​കു​ളം, കു​റ​ത്തി​കാ​ട്, വ​ള്ളി​കു​ന്നം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ വി​ൽ​ക്കാ​ൻ കൊ​ണ്ടു​വ​ന്ന​താ​ണെ​ന്നും ഗ്രാ​മി​ന് 2000 മു​ത​ൽ 5000 രൂ​പ വ​രെ നി​ര​ക്കി​ലാ​ണ്​ വി​ൽ​ക്കു​ന്ന​തെ​ന്നും പ്ര​തി​ക​ൾ ചോ​ദ്യം​​ചെ​യ്യ​ലി​ൽ സ​മ്മ​തി​ച്ച​താ​യി പൊ​ലീ​സ്​ പ​റ​ഞ്ഞു. മാ​സ​ത്തി​ൽ ഒ​ന്നി​ലേ​റെ ത​വ​ണ 30 ഗ്രാം ​വീ​തം എം.​ഡി.​എം.​എ വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്നു. കാ​യം​കു​ള​ത്ത് വ​ൻ തോ​തി​ൽ മ​യ​ക്കു​മ​രു​ന്ന്​ എ​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ന്വേ​ഷ​ണം വി​പു​ല​മാ​ക്കി. നൂ​റ​നാ​ട് സി.​ഐ മ​നോ​ജ്, എ​സ്.​ഐ അ​രു​ൺ​കു​മാ​ർ, പൊ​ലീ​സു​കാ​രാ​യ റെ​ജി, ശ്യാം​കു​മാ​ർ, ഡാ​ൻ​സാ​ഫ്​ എ​സ്.​​ഐ ഇ​ല്യാ​സ്, എ.​എ​സ്.​ഐ സ​ന്തോ​ഷ്, ഉ​ല്ലാ​സ്, ഹ​രി​കൃ​ഷ്ണ​ൻ, ഷാ​ഫി, എ​ബി തോ​മ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. പ്ര​തി​ക​ളെ ശ​നി​യാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsarrestedNooranad
News Summary - Nooranad drug hunt; Five arrested
Next Story