Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഫ്ലാഷ്​ മങ്ങിയ...

ഫ്ലാഷ്​ മങ്ങിയ ജീവിതങ്ങൾ

text_fields
bookmark_border
photographers
cancel

കൊല്ലം: ഫോക്കസ്​ ഒൗട്ടായ ജീവിതത്തിലേക്ക്​ നോക്കി നെടുവീർപ്പിടുകയാണ്​ ​േഫാ​േട്ടാഗ്രാഫർമാർ. അമൂല്യ നിമിഷങ്ങ​െള കാമറക്കൂട്ടിലാക്കി കരുപിടിപ്പിച്ച ജീവിതം ഇപ്പോൾ വീണ്​ പൊട്ടിയ ലെൻസ്​ പോലെയായിരിക്കുന്നു. മൊബൈൽ ഫോൺ കാമറ യുഗത്തിനും മുക്കിലും മൂലയിലുമെത്തിയ ഡി.എസ്​.എൽ.ആർ വിപ്ലവത്തിനുമിടയിൽ തട്ടിമുട്ടി മുന്നോട്ടുപോയവർക്കാണ്​ കോവിഡ്​ പട്ടിണിക്കാലം സമ്മാനിച്ചത്​.

ചില ഇളവ്​ ഇപ്പോൾ ലഭിച്ചെങ്കിലും സ്​റ്റു​ഡിയോകൾ പ്രവർത്തിക്കുന്നതിനുള്ള വൈദ്യുതി ചെലവിനുള്ളത്​ പോലും ഒന്നും കിട്ടാത്ത അവസ്ഥയാണ്​. ഫോ​േട്ടാഗ്രാഫർക്കും വീഡിയോഗ്രാഫർമാർക്കൊപ്പം ആൽബം ഡിസൈർമാർ, ഗ്രേഡിങ്​ ചെയ്യുന്നവർ, എഡിറ്റർമാർ, ഉപകരണങ്ങൾ വിൽക്കുന്നവരും അറ്റകുറ്റപ്പണി നടത്തുന്നവരും അങ്ങനെ ആളുകൾ നിരവധിയാണ്​.

വല്ലപ്പോഴും പാസ്​പോർട്ട്​ സൈസും കുടുംബചിത്രങ്ങളും എടുക്കാൻ വരുന്നവരും പ്രിൻറ്​ എടുക്കാൻ വരുന്നവരും മാത്രമാണ്​ സ്​റ്റുഡിയോകളിലെ സന്ദർശകരായി ഉള്ളത്​. വിവാഹങ്ങളും അനുബന്ധ ചടങ്ങുകളും ജന്മദിനങ്ങളും മരണങ്ങളും ജ്ഞാനസ്​നാനം, ആദ്യ കുർബാന പോലുള്ള ചടങ്ങുകളും പകർത്തിയാണ്​ ഫോ​േട്ടാഗ്രാഫർമാർ ജീവിതം മുന്നോട്ടുനീക്കിയിരുന്നത്​. കഴിഞ്ഞ ഒന്നരവർഷത്തോളമായി കോവിഡ്​ കാരണം കുടുംബ ചടങ്ങുകളുടെ എണ്ണം കുറഞ്ഞതോടെ ഫോ​േട്ടാഗ്രാഫർമാരുടെ വരുമാനവും കുത്തനെ ഇടിഞ്ഞിരുന്നു. ​ഇപ്പോൾ വീണ്ടും ലോക്​ഡൗൺ വന്നപ്പോൾ പൂട്ടുവീണ തൊഴിലിന്​ നിയന്ത്രണങ്ങൾ അയയു​േമ്പാഴും തിരിച്ചുകയറുന്ന​െതങ്ങനെ എന്ന ആശങ്കയിലാണിവർ.

ലക്ഷങ്ങളുടെ കടം

കാമറയുമായി നടന്ന്​ ഫോ​േട്ടാ എടുത്താൽ മതിയല്ലോ എന്ന്​ പറയുന്നവരാരും ഫോ​േട്ടാഗ്രാഫർമാർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച്​ ചിന്തിക്കാറില്ല. ഒരു വിവാഹം ഷൂട്ട്​ ചെയ്യാൻ പോകണമെങ്കിൽ കാമറക്കും അനുബന്ധ സംവിധാനങ്ങൾക്കുമായി അഞ്ച്​ ലക്ഷം രൂപയുടെ എങ്കിലും ചെലവുണ്ട്​. കാമറക്ക്​ വിലകൂടുന്നതിനനുസരിച്ച്​ ഫോ​േട്ടാക്ക്​ മികവും കൂടും എന്നതിനാൽ ഏറ്റവും മികച്ചത്​ തന്നെ ഇൗ രംഗത്ത്​ പിടിച്ചുനിൽക്കാൻ വാ​ങ്ങിയേ കഴിയൂ. ഇവ രണ്ട്​-മൂന്ന്​ വർഷമാകു​േമ്പാഴേക്കും മാറ്റി പുതിയ അപ്​ഡേഷൻ നടത്തുകയും വേണം.

ഇൗ കാമറ സംവിധാനങ്ങൾ സുരക്ഷിതമായി ​െകാണ്ടുപോകാൻ മിക്കവാറും പേരും കാറും വാങ്ങേണ്ടിവരും. സ്​റ്റു​ഡിയോ നടത്തിപ്പിനും സഹായികൾക്കും വേണ്ടി വരുന്ന ചെലവുകൾ വേറെ. പ്രഫഷനൽ രംഗത്ത്​ ഇങ്ങനെ ഇറങ്ങിത്തിരിക്കുന്നവരെല്ലാം 10 ലക്ഷം രൂപയുടെ എങ്കിലും കടത്തിലാണ്​ നിൽക്കുന്നത്​.

ഭൂരിഭാഗവും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നാണ്​ ഇതിനായി വായ്​പകൾ എടുത്തിട്ടുള്ളത്​. കോവിഡിൽ പണി മുടങ്ങിയതോടെ ഇത്തരത്തിൽ എടുത്ത വായ്​പകൾ തിരിച്ചടക്കുന്ന​െതങ്ങനെയെന്നറിയാതെ പകച്ചുനിൽക്കുകയാണ്​ ഇൗ സമൂഹം.

ജോലി കിട്ടിയാലും വരുമാനമില്ല

ഏറ്റവും വലിയ വരുമാനമാർഗമായ വിവാഹങ്ങൾക്ക്​ ഷൂട്ടിങ്​ ലഭിച്ചാലും ഇപ്പോൾ നഷ്​ടമാണ്​ ബാക്കി. വലിയരീതിയിൽ വിലപേശിയാണ്​ ആളുകൾ ജോലി നൽകുന്നത്​. പ​െങ്കടുക്കുന്ന ആളെണ്ണം കുറഞ്ഞതോടെ ഫോ​േട്ടാകളും കുറയും. ഇതോടെ ആൽബത്തിലെ ലീഫുകളും കുറയും. മുമ്പ്​ ശരാശരി 50 ലീഫുള്ള ആൽബം ഇറക്കിയിരുന്ന സ്ഥാനത്ത്​​ ഇന്ന്​ 20ന്​ താഴെയാണ്​. ​രണ്ട്​ ഫോ​േട്ടാഗ്രാഫർമാരും സഹായികളും ഉൾപ്പെടെ നാല്​ പേർക്കെങ്കിലും ജോലി ലഭിച്ചിരുന്ന സ്ഥാനത്ത്​ ഇന്ന്​ ഒരു ഫോ​േട്ടാഗ്രാഫർക്ക്​ മാത്രമാണ്​ ​ജോലിയുണ്ടാകുക​. കോവിഡ്​ പേടി കാരണം കുട്ടികൾ ഉൾപ്പെടുന്ന ചടങ്ങുകളിൽ പുറത്തുനിന്നുള്ള ​േഫാ​േട്ടാഗ്രാഫർ വേണ്ടെന്നാണ്​ വീട്ടുകാരും തീരുമാനിക്കുക.

സ്​റ്റുഡിയോ നടത്തിപ്പുകാർക്ക്​ ഉപകരണങ്ങൾ കേടാവ​ുന്ന വകയിൽ പണച്ചെലവ്​ പിന്നാലെ വരും. ഇൗ മഴക്കാലത്ത്​ അടച്ചുപൂട്ടിയിരിക്കുന്ന കടക്കുള്ളിൽ കമ്പ്യൂട്ടർ, പ്രിൻറർ ഉൾപ്പെടെ ഉപകരണങ്ങൾ കേടുവരുമെന്ന ആശങ്ക മുൻ അനുഭവത്തി​െൻറ അടിസ്ഥാനത്തിലാണ്​ അവർ പങ്കു​െവക്കുന്നത്​. ഉപയോഗിക്കാതെ ഇരിക്കുന്ന പ്രിൻററിലെ വിലകൂടിയ മഷി, വീണ്ടും പണി തുടങ്ങു​േമ്പാഴേക്കും ഉപയോഗിക്കാൻ കഴിയാത്ത നിലയിൽ നശിച്ചിട്ടുണ്ടാകും. കമ്പ്യൂട്ടർ ഹാർഡ്​ ഡിസ്​ക്​ നശിച്ചാൽ, ചെയ്​ത് ​െവച്ചിരിക്കുന്ന വർക്ക്​​​ മുഴുവൻ നഷ്​ടമാകും എന്ന വെല്ലുവിളിയുമുണ്ട്​. കഴിഞ്ഞ വർഷത്തെ ലോക്​ഡൗണിൽ ​സ്വരുക്കൂട്ടി ​െവച്ച സമ്പാദ്യം എല്ലാം നഷ്​ടമായി. പിന്നീട്​ ഇൗ ഒരുവർഷം തകർച്ചയിലേക്ക്​ മാത്രം പോയതോടെ ഇപ്പോൾ പലരും കടുത്ത ദുരിതത്തിലാണ്​ കഴിയുന്നതെന്ന്​ സംഘടന നേതാക്കൾ തന്നെ പറയുന്നു.

അടഞ്ഞുകിടക്കുന്ന കടകൾക്ക്​ വാടക നൽകാൻ പോലും ആരുടെയും കൈയിൽ ഒന്നും ബാക്കിയില്ല. ഒാൾ കേരള ഫോ​േട്ടാഗ്രാഫേഴ്​സ്​ അസോസിയേഷൻ കഴിഞ്ഞ തവണ സഹായം നൽകിയ​ിരുന്നു. ഇത്തവണ അവർക്കും സഹായിക്കാൻ നിർവാഹമില്ലാത്ത ദുരവസ്ഥയാണ്​. ഭൂരിഭാഗവും സ്വകാര്യ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സ്​​റ്റു​ഡ​ിയോകൾക്ക്​ വാടക ഇളവിനായി സർക്കാർ സഹായം കാത്തിരിക്കുകയാണിവർ. സ്വകാര്യ പണമിടപാട്​ സ്ഥാപനങ്ങളിലെ വായ്​പകൾക്ക്​ മൊറ​േട്ടാറിയമോ പലിശയിളവോ ലഭിക്കാനെങ്കിലും ഇടപെടണം എന്നവർ ആവശ്യപ്പെടുന്നത്​ അതിജീവിക്കാനുള്ള പ്രതീക്ഷ തേടിയാണ്​.

•തൊഴിൽ സാധ്യതകൾ മുഴുവൻ മങ്ങി. ഒൗട്ട്​ഡോർ ജോലികൾ നഷ്​ടപ്പെട്ടു. സ്​റ്റുഡിയോകളും കനത്ത നഷ്​ടത്തിലാണ്​. മൊത്തത്തിൽ വഴി മുട്ടിനിൽക്കുന്ന ജീവിതമാണ്​ ഫേ​േട്ടാഗ്രാഫർമാരുടേത്​​. കാണു​േമ്പാൾ തോന്നില്ലെങ്കിലും പലരും പട്ടിണിയുടെ വക്കിലാണ്​. അവഗണിക്കപ്പെട്ട വിഭാഗമായ​ ഞങ്ങളുടെ ദുരിതം കാണാൻ അധികൃതർ കണ്ണുതുറക്കണം.

•സ്വകാര്യ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നവർക്ക്​ വാടക ഇളവ്​ നൽകാൻ സർക്കാർ ഇടപെടണം. അതുപോലെ തന്നെ സ്വകാര്യ വായ്​പ സ്ഥാപനങ്ങളിൽ നിന്ന്​ പലിശ ഇളവ്​ ലഭിക്കാനും നടപടി വേണം.

• ​കിട്ടിയ ജോലികൾ ഭൂരിഭാഗവും കാൻസലായി. സീസൺ ആരംഭത്തിലാണ്​ ഇപ്പോഴും കോവിഡ്​ രൂക്ഷമായത്​. വായ്​പകൾക്ക്​ മുമ്പിൽ എന്ത്​ ചെയ്യണമെന്നറിയാതെ ദുരിതത്തിലാണ്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Photographersdifficult to live
News Summary - no programs; photographers felt difficult to live
Next Story