Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightജോലിയില്ലാത്ത...

ജോലിയില്ലാത്ത ഭർത്താവിന് ഭാര്യ ജീവനാംശം നൽകണമെന്ന് കോടതി

text_fields
bookmark_border
ജോലിയില്ലാത്ത ഭർത്താവിന് ഭാര്യ ജീവനാംശം നൽകണമെന്ന് കോടതി
cancel

ക​രു​നാ​ഗ​പ്പ​ള്ളി: ഭാ​ര്യ​യി​ൽ നി​ന്ന് ഭ​ർ​ത്താ​വി​ന് ജീ​വ​നാം​ശം ല​ഭി​ക്കു​ന്ന​തി​നാ​യി ഫ​യ​ൽ ചെ​യ്ത ഹ​ര​ജി​യി​ൽ നി​ർ​ണാ​യ​ക വി​ധി​യു​മാ​യി ച​വ​റ കു​ടും​ബ​കോ​ട​തി. ക​രു​നാ​ഗ​പ്പ​ള്ളി തൊ​ടി​യൂ​ർ സ്വ​ദേ​ശി​യാ​യ രാ​കേ​ഷ് കു​മാ​റി​ന് സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രി​യാ​യ ഭാ​ര്യ പ്ര​തി​മാ​സം 2500 രൂ​പ വീ​തം ജീ​വ​നാം​ശം ന​ൽ​കാ​നാ​ണ് കു​ടും​ബ​കോ​ട​തി ജ​ഡ്ജി കെ.​എ​സ് ബെ​വീ​ന നാ​ഥ് ഉ​ത്ത​ര​വി​ട്ട​ത്. ​2020 മു​ത​ൽ വേ​ർ​പി​രി​ഞ്ഞു ക​ഴി​യു​ന്ന ദ​മ്പ​തി​ക​ൾ​ക്ക് ര​ണ്ട് പെ​ൺ​മ​ക്ക​ളു​ണ്ട്. ബി​രു​ദ​വും ബി.​എ​ഡ് ബി​രു​ദ​വു​മു​ണ്ടെ​ങ്കി​ലും രാ​കേ​ഷ് കു​മാ​റി​ന് നി​ല​വി​ൽ സ്വ​ന്ത​മാ​യി വ​രു​മാ​ന​മോ മ​റ്റ് വ​രു​മാ​ന മാ​ർ​ഗ്ഗ​ങ്ങ​ളോ ഇ​ല്ല. മൂ​ത്ത മ​ക​ളു​ടെ വി​വാ​ഹം ക​ഴി​ഞ്ഞു. ഇ​ള​യ മ​ക​ൾ രാ​കേ​ഷ് കു​മാ​റി​നൊ​പ്പ​വു​മാ​ണ് താ​മ​സി​ക്കു​ന്ന​ത്.

ത​നി​ക്ക് സ്വ​ന്ത​മാ​യി വ​സ്തു​വ​ക​ക​ളോ വ​രു​മാ​ന​മോ ഇ​ല്ലെ​ന്നും, ദാ​മ്പ​ത്യ ക​ട​മ​ക​ൾ നി​ർ​വ​ഹി​ക്കാ​തെ ത​ന്നെ ഉ​പേ​ക്ഷി​ച്ചു പോ​യ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രി​യാ​യ ഭാ​ര്യ​യി​ൽ നി​ന്നും ജീ​വ​നാം​ശം ല​ഭി​ക്കാ​ൻ അ​ർ​ഹ​ത​യു​ണ്ടെ​ന്നും കാ​ണി​ച്ചാ​ണ് രാ​കേ​ഷ് കു​മാ​ർ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ​രാ​കേ​ഷ് കു​മാ​റി​ന് സ്ഥി​ര​മാ​യോ മ​തി​യാ​യ രീ​തി​യി​ലോ വ​രു​മാ​ന​മു​ണ്ടെ​ന്ന് തെ​ളി​യി​ക്കാ​ൻ ഭാ​ര്യ​ക്ക് ക​ഴി​ഞ്ഞ​തു​മി​ല്ല. ഇ​തേ തു​ട​ർ​ന്നാ​ണ് മ​തി​യാ​യ വ​രു​മാ​ന​മു​ള്ള ഭാ​ര്യ ഭ​ർ​ത്താ​വി​ന് പ്ര​തി​മാ​സ സം​ര​ക്ഷ​ണ ചെ​ല​വാ​യി 2500 രൂ​പ വീ​തം ഹ​ര​ജി സ​മ​ർ​പ്പി​ച്ച തീ​യ​തി മു​ത​ൽ ന​ൽ​ക​ണ​മെ​ന്ന് കോ​ട​തി വി​ധി​ച്ച​ത്. ഇ​രു​വ​രും ത​മ്മി​ലു​ള്ള വി​വാ​ഹ​മോ​ച​നം മ​റ്റൊ​രു ഹ​ര​ജി​യി​ലൂ​ടെ കോ​ട​തി നേ​ര​ത്തെ അ​നു​വ​ദി​ച്ചി​രു​ന്നു.

​രാ​കേ​ഷ് കു​മാ​റി​ന് വേ​ണ്ടി അ​ഭി​ഭാ​ഷ​ക​രാ​യ അ​നൂ​ബ് കെ. ​ബ​ഷീ​ർ, സു​രേ​ഷ് ക​ണി​ച്ചേ​രി​ൽ, സൈ​മ​നി​സാ​ർ എ​ന്നി​വ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:courthusbandalimonypaidWifeno job
News Summary - Court orders wife to pay alimony to unemployed husband
Next Story