Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപുസ്തകപ്രകാശനം

പുസ്തകപ്രകാശനം

text_fields
bookmark_border
പുസ്തകപ്രകാശനം
cancel
കുന്നിക്കോട്: ആവണീശ്വരം എ.പി.പി.എം വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്കൂളിന്റെ സ്ഥാപകനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന രാമചന്ദ്രൻ നായരുടെ ജീവചരിത്രത്തെ ആസ്പദമാക്കി തയാറാക്കിയ രാമീരം എന്ന പുസ്തകം പ്രകാശനം ചെയ്തു. രാമചന്ദ്രൻ നായരുടെ മകളും സ്കൂള്‍ പ്രിന്‍സിപ്പലുമായ ഡോ. മീര ആർ. നായരാണ് പുസ്തക രചയിതാവ്. മന്ത്രി കെ.എൻ. ബാലഗോപാൽ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. രമേശ് ചെന്നിത്തല പുസ്തക പ്രകാശനം നടത്തി. കവി ആരംപുന്ന മുരളീധരൻ ഉണ്ണിത്താൻ, വി. പത്മരാജൻ, കെ.ബി. ഗണേഷ് കുമാർ എം.എല്‍.എ, അഡ്വ.കെ.പ്രകാശ് ബാബു, അഡ്വ.എസ്. വേണുഗോപാൽ, ഡോ.പുനലൂര്‍ സോമരാജൻ, ഡോ. ലക്ഷ്മി ആര്‍. നായർ, ബേബിസണ്‍, ദിവാകരൻ പിള്ള, പത്മഗിരീഷ് എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story