Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2022 5:30 AM IST Updated On
date_range 8 April 2022 5:30 AM ISTപ്രതിഷേധം
text_fieldsbookmark_border
ശാസ്താംകോട്ട: ഇന്ധന-പാചക വാതക വിലവർധനയിലും കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധനയങ്ങളിലും പ്രതിഷേധിച്ച് ആർ.എസ്.പി നടത്തുന്ന ദേശീയ പ്രക്ഷോഭങ്ങളുടെ ഭാഗമായി ശൂരനാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചക്കുവള്ളിയിൽ പ്രതിഷേധ ബഹുജനകൂട്ടായ്മ സംഘടിപ്പിച്ചു. കൂട്ടായ്മ സംസ്ഥാന സെക്രട്ടേറിയറ്റംഗം ഇടവനശ്ശേരി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ. മുസ്തഫ അധ്യക്ഷത വഹിച്ചു. ആർ.വൈ.എഫ് സംസ്ഥാന പ്രസിഡന്‍റ് ഉല്ലാസ് കോവൂർ മുഖ്യപ്രഭാഷണം നടത്തി. തുണ്ടിൽ നിസാർ, എസ്. ബഷീർ, എസ്. വേണുഗോപാൽ, സുഭാഷ്.എസ് കല്ലട, എസ്. ശശികല, മായാ വേണുഗോപാൽ, വിഷ്ണു സുരേന്ദ്രൻ, മുൻഷീർ ബഷീർ, രാമൻപിള്ള, തുളസീധരൻ പിള്ള, ശ്രീകുമാർ, വിജയൻ പിള്ള, പി.കെ. സദാശിവൻ, ഷാജു ശൂരനാട് എന്നിവർ സംസാരിച്ചു. ഫോട്ടോ: വിലക്കയറ്റത്തിനെതിരെ ആർ.എസ്.പി നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി ചക്കുവള്ളിയിൽ നടത്തിയ പ്രതിഷേധ പരിപാടി ആർ.എസ്.പി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഇടവനശ്ശേരി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
