Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപ്രതിഷേധിച്ചു

പ്രതിഷേധിച്ചു

text_fields
bookmark_border
ചിത്രം- കൊല്ലം: പെട്രോളിയം ഉൽപന്നങ്ങളുടെ വില വർധനക്കെതിരെ ഡി.സി.സിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും കുടുംബാംഗങ്ങളും ഗ്യാസ് സിലിണ്ടറുകളുമായി പ്രതിഷേധസമരം നടത്തി. ഡി.സി.സി പ്രസിഡന്‍റ്​​ പി. രാജേന്ദ്രപ്രസാദ് ഉൾപ്പെടെ നേതാക്കൾ വസതിയിലും പൊതുസ്ഥലങ്ങളിലുമായി പ്രതിഷേധ സമരങ്ങൾ നടത്തി. ഡി.സി.സി ആസ്ഥാനത്ത് നടന്ന സമരത്തിന് നേതാക്കളായ എ.കെ. ഹഫീസ്, എസ്. വിപിനചന്ദ്രൻ, കൃഷ്ണവേണി ശർമ, ബിജു പാരിപള്ളി, കോതേത്ത് ഭാസുരൻ, കെ.എം. റഷീദ് എന്നിവർ നേതൃത്വം നല്കി. കണ്ണനല്ലൂർ: ഇന്ധനവില ദിവസവും വർധിപ്പിച്ച് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് പി.സി. വിഷ്ണുനാഥ് എം.എൽ.എ. പാചക വാതക, പെടോൾ വില വർധനക്കെതിരെ തൃക്കോവിൽവട്ടം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണനല്ലൂരിൽ സംഘടിപ്പിച്ച പ്രതിഷേധം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡന്‍റ്​ എ. നാസിമുദ്ദീൻ ലബ്ബ അധ്യക്ഷത വഹിച്ചു. പി. ശുചീന്ദ്രൻ, കെ.ആർ.വി സഹജൻ, രഘു പാണ്ഡവപുരം, കുരീപ്പള്ളി സലിം, ഫൈസൽ കുളപ്പാടം, മുഖത്തല ഗോപിനാഥ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റുമാരായ എ.എൽ നിസാമുദ്ദീൻ, കണ്ണനല്ലൂർ സമദ്, വിനോദ്, തൗഫീക്ക്​ നെടുമ്പന, ഹരികുമാർ പുലിയില, ശരത് പള്ളിമൺ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story