Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Feb 2022 5:35 AM IST Updated On
date_range 27 Feb 2022 5:35 AM ISTആദരിച്ചു
text_fieldsbookmark_border
ചിത്രം പുനലൂർ: പ്രധാനമന്ത്രിയുമായി സംവദിക്കാൻ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥിനി നിരുപ റോയിയെ സി.പി.ഐ ഹൈസ്കൂൾ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ . പുനലൂർ നഗരസഭ വൈസ് ചെയർമാൻ വി.പി. ഉണ്ണികൃഷ്ണൻ വിദ്യാർഥിനിയെ . സി.പി.ഐ ഈസ്റ്റ് ലോക്കൽ സെക്രട്ടറി പി.എ. അനസ്, അസി.സെക്രട്ടറി വി. വിഷ്ണുദേവ്, അസീസ്കുട്ടി എന്നിവർ പങ്കെടുത്തു. വാനരശല്യത്തിൽ പൊറുതിമുട്ടി കല്ലാറ്റുകാർ പുനലൂർ: നെല്ലിപ്പള്ളി കല്ലാറ്റിൽ വാനരശല്യം കാരണം ജനജീവിതം ദുസ്സഹമാകുന്നു. കാർഷികവിളകൾ വ്യാപകമായി നശിപ്പിക്കുന്നതിനൊപ്പം വീടുകൾക്കുള്ളിലും നാശം ഉണ്ടാക്കുന്നതോടെ ജനം ബുദ്ധിമുട്ടുന്നു. അടുക്കളയിൽനിന്ന് ഭക്ഷണസാധനങ്ങൾ എടുത്തുകൊണ്ട് പോകുക, വാട്ടർ ടാങ്കിൽ ഇറങ്ങി കുളിക്കുക, ടാപ്പ് തുറന്നുവിടുക, കോഴികളെ ആക്രമിക്കുക, മുട്ട എടുത്തുകൊണ്ടുപോയി കഴിക്കുക എന്നിങ്ങനെ ശല്യം പതിവാണ്. പുറത്ത് അലക്കിയിടുന്ന വസ്ത്രങ്ങൾ നശിപ്പിക്കുന്നുമുണ്ട്. വനപാലകരെ നിരന്തരം അറിയിച്ചിട്ടും പരിഹാരമില്ലെന്ന് പ്രദേശവാസികൾ പറയുന്നു. വേനൽ കടുത്തതോടെ കാടുകളിൽ തീറ്റയും വെള്ളവും ഇല്ലാതായതാണ് കുരുങ്ങുകൾ കൂട്ടത്തോടെ നാട്ടിലെത്തി നാശം വരുത്തുന്നതിന് കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story