Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Feb 2022 12:01 AM GMT Updated On
date_range 15 Feb 2022 12:01 AM GMTകൺവെൻഷൻ
text_fieldsbookmark_border
ചവറ: കർഷകസംഘം തെക്കുംഭാഗം വില്ലേജ് ചവറ ഏരിയ സെക്രട്ടറി വിക്രമക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. വിൻസെന്‍റ് അധ്യക്ഷത വഹിച്ചു. സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി നീലാംബരൻ, ചന്ദ്രൻപിള്ള, ആർ. സന്തോഷ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: ജി. വേണുനാഥ് (പ്രസി), ആനന്ദവല്ലി, ബാബു (വൈ. പ്രസി), ആർ. സന്തോഷ് (സെക്ര), ബിന്ദു, സുഗതൻ (ജോ. സെക്രട്ടറിമാർ), വസന്ത രാജൻ (ട്രഷ). പ്രോജക്ട് അസിസ്റ്റന്‍റ് ഒഴിവ് കൊല്ലം: തേവലക്കര ഗ്രാമപഞ്ചായത്തില്‍ ഇ-ശ്രം സ്വരാജ് പോര്‍ട്ടല്‍ വഴിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോജക്ട് അസിസ്റ്റന്‍റിനെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കും. യോഗ്യത: സംസ്ഥാന സാങ്കേതിക പരീക്ഷ കണ്‍ട്രോളര്‍/ സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്നുവര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമേഴ്‌സ്യല്‍ പ്രാക്ടിസ് (ഡി.സി.പി)/ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്‌മെന്‍റ്/സംസ്ഥാനത്തെ സർവകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരുവര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പാസായിരിക്കണം. പ്രായപരിധി 2021 ജനുവരി ഒന്നിന് 18 നും 30 നും ഇടയില്‍. പട്ടികജാതി പട്ടികവർഗ വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെ ഇളവുണ്ട്. 2022 മാര്‍ച്ച് 31 വരെയാണ് നിയമന കാലാവധി. വെള്ളപേപ്പറില്‍ തയാറാക്കിയ അപേക്ഷയോടൊപ്പം യോഗ്യത, വയസ്സ് തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം പഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ നല്‍കണം. തേവലക്കര ഗ്രാമപഞ്ചായത്ത് നിവാസികള്‍ക്ക് മുന്‍ഗണന. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 19ന് വൈകീട്ട് നാലുവരെ. ഫോണ്‍ 0476: 2872031
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story