Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2022 12:05 AM IST Updated On
date_range 20 Aug 2022 12:05 AM ISTഅനുസ്മരണം
text_fieldsbookmark_border
ശാസ്താംകോട്ട: കെ.പി.എം.എസ് നേതാവും മുൻമന്ത്രിയുമായിരുന്ന പി.കെ. രാഘവന്റെ പതിനേഴാമത് ചരമ വാർഷികദിനത്തോടനുബന്ധിച്ച് നേതാക്കൾ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി വി. ശ്രീധരൻ, സെക്രട്ടേറിയറ്റംഗം എൻ. ബിജു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ തട്ടാശ്ശേരി രാജൻ, ശർമാജി, ജില്ലയിലെ യൂനിയൻ ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു. ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമം (ചിത്രം) ശാസ്താംകോട്ട: ശൂരനാട് വടക്ക് വീട്ടിനാൽ ദേവീക്ഷേത്രത്തിന് സമീപം സ്ഥാപിച്ച മിനി ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമം കൊടിക്കുന്നിൽ സുരേഷ് എം.പി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീകുമാർ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ ഖലീൽ, പഞ്ചായത്ത് അംഗങ്ങളായ അമ്പിളി ഓമനക്കുട്ടൻ, ദിലീപ്, ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് വിക്രമൻ പിള്ള, കുഞ്ഞച്ചൻ, ശശിധരൻ, ശൂരനാട് വാസു എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story