Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസ്വാതന്ത്ര്യദിനാഘോഷം

സ്വാതന്ത്ര്യദിനാഘോഷം

text_fields
bookmark_border
മുഖത്തല: മുഖത്തല ഇ.എസ്.ഐ ജങ്​ഷൻ പ്രതീക്ഷ സോഷ്യല്‍ അസോസിയേഷന്‍റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനാഘോഷവും വെയിറ്റിങ്​ ഷെഡ് ഉദ്ഘാടനവും നടത്തി. തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ജലജകുമാരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ്​ സതീഷ്​കുമാര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അലിയാരുകുട്ടി, വാര്‍ഡ് മെംബര്‍ ജ്യോതിഷ്, പ്രതീക്ഷ സോഷ്യല്‍ അസോസിയേഷന്‍ പ്രസിഡന്‍റ്​ എ.ഇ. സുല്‍ഫിക്കര്‍, ജനറല്‍ സെക്രട്ടറി ജോഷിമോന്‍, വൈസ് പ്രസിഡന്‍റ്​ എം.ജെ അന്‍വര്‍, ട്രഷറര്‍ നാദിര്‍ഷ, സെക്രട്ടറി നജീം, താഹ, സെയിന്‍, ഷെരീഫ്, നസീര്‍, ഉബൈദ് തുടങ്ങിയവര്‍ പങ്കെടുത്തു. വൈദ്യുതി മുടങ്ങും കൊല്ലം: കടപ്പാക്കട ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയില്‍വരുന്ന കടപ്പാക്കട സ്‌പോര്‍ട്‌സ് ക്ലബ്, മൈക്രോവേവ്, ബിക്ലാസ്, എന്‍.സി.സി, ഡി.ഐ.സി, നിള പാലസ് എന്നിവിടങ്ങളില്‍ ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ അഞ്ച് വരെ വൈദ്യുതി മുടങ്ങും. വനിത വികസന കോര്‍പറേഷന്‍റെ ജില്ല ഓഫിസ് ഉദ്ഘാടനം ഇന്ന് കൊല്ലം: കേരള വനിത വികസന കോര്‍പറേഷന്‍റെ സേവനം ഇനി ജില്ലയിലും. ചിന്നക്കട ക്ലോക്ക് ടവറിന് സമീപമുള്ള കോര്‍പറേഷന്‍റെ ഉടമസ്ഥതയിലെ എന്‍. തങ്കപ്പന്‍ മെമ്മോറിയല്‍ ഷോപ്പിങ്​ കോപ്ലക്‌സിലാണ് പുതിയ ഓഫിസ് തുടങ്ങുന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് എം. നൗഷാദ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മേയര്‍ പ്രസന്ന ഏണസ്റ്റ് അധ്യക്ഷത വഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story