Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2022 12:14 AM IST Updated On
date_range 17 Aug 2022 12:14 AM ISTസ്വാതന്ത്ര്യദിനാഘോഷം
text_fieldsbookmark_border
കുണ്ടറ: പെരിനാട് ഗവ.ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ പി.ടി.എ പ്രസിഡന്‍റ് ജി. സുനില്‍, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് മുഹമ്മദ് ഹാഷിം, ഹെഡ്മിസ്ട്രസ് വി.ജി. ശ്രീലത എന്നിവര്‍ ചേര്‍ന്ന് പതാക ഉയര്‍ത്തി. കേരളപുരം മുസ്ലിം ജമാഅത്തും ഹിദായത്തുല്‍ ഇസ്ലാം മദ്റസയും സംയുക്തമായി നടത്തിയ പ്രസിഡന്‍റ് എം. മഷ്ഹൂര്‍ കുറ്റിയില്‍ ഉദ്ഘാടനം ചെയ്തു. പുനുക്കൊന്നൂര്‍ ജി.യു.പി.എസില്‍ ശശിധരന്‍ കുണ്ടറ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ബി.സി. ശ്രീകല അധ്യക്ഷതവഹിച്ചു. മുളവന മുസ്ലിം ജമാഅത്ത് മദ്റസ വിദ്യാർഥികളുടെ നേതൃത്വത്തില്‍ നടന്നു. ജമാഅത്ത് സെക്രട്ടറി യാസീം, ഇമാം അസീസ് ബാഖവി, താഹാ മഹ്‌ളരി എന്നിവര്‍ നേതൃത്വം നല്‍കി. പഴങ്ങാലം പി.കെ.പി മുസ്ലിം ജമാഅത്തില്‍ ജമാഅത്ത് പ്രസിഡന്‍റ് മുഹമ്മദ്കുഞ്ഞ് ദേശീയപതാക ഉയര്‍ത്തി. മുതിര്‍ന്ന അംഗം യൂനുസ്കുട്ടി സത്യവാചകം ചൊല്ലിക്കൊടുത്തു. ജലഗതാഗത നിയന്ത്രണം കൊല്ലം: ഫാത്തിമ ഐലന്‍ഡ്- മുക്കാട്ടുകടവ് പാലത്തിന്‍റെ നിർമാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആറുദിവസത്തേക്ക് രാവിലെ 10 മുതല്‍ അഞ്ചുവരെ ബോട്ട് സര്‍വിസുകള്‍ നിരോധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story