Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസ്വാതന്ത്യദിനാഘോഷം

സ്വാതന്ത്യദിനാഘോഷം

text_fields
bookmark_border
ശാസ്താംകോട്ട: വേങ്ങ സെൻട്രൽ മുസ്​ലിം ജമാഅത്തിൽ പ്രസിഡന്‍റ് എം. താജുദ്ദീൻകുഞ്ഞ് ദേശീയപതാക ഉയർത്തി. റാലി ഇമാം സഈദ് സഖാഫി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് സെക്രട്ടറി വേങ്ങ വഹാബ്, ട്രഷറർ പി. സജീവ്, അസിസ്റ്റന്‍റ് ഇമാം ഷെഫീഖ് അസ്‌ലമി എന്നിവർ നേതൃത്വം നൽകി. ശാസ്താംകോട്ട: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഭരണിക്കാവ് യൂനിറ്റ് പ്രസിഡന്‍റ് എ.കെ. ഷാജഹാൻ പതാക ഉയർത്തി. ശാസ്താംകോട്ട: വേങ്ങ വിദ്യാരംഭം സെൻട്രൽ സ്കൂളിന്‍റെ സ്വാതന്ത്രദിനാഘോഷ റാലി കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് കുറ്റിയിൽ നിസാം അധ്യക്ഷത വഹിച്ചു. പള്ളിശ്ശേരിക്കൽ മുസ്​ലിം ജമാഅത്ത് പള്ളിയിൽ പ്രസിഡന്‍റ് കുറ്റിയിൽ ഷാനവാസ് സ്വാതന്ത്രദിനാഘോഷ ഭാഗമായി പതാക ഉയർത്തി. വേങ്ങ സെൻട്രൽ മുസ്​ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്രദിനാലോഷം നടത്തി. ജമാഅത്ത് പ്രസിഡന്റ് എം. താജുദ്ദീൻകുഞ്ഞ് ദേശീയപതാക ഉയർത്തി. തുടർന്ന് നടന്ന സ്വാതന്ത്രദിനാഘോഷ റാലി ഇമാം ഹാഫിസ് സഈദ് സഖാഫി ഉദ്ഘാടനം ചെയ്തു. ശാസ്താംകോട്ട: ബ്രൂക്ക് ഇന്‍റർനാഷനൽ സ്കൂളും ശാസ്താംകോട്ട റോട്ടറി ക്ലബും ചേർന്ന് നടത്തിയ സ്വാതന്ത്ര്യദിന റാലി ഡി. ജേക്കബ് ഉദ്ഘാടനം ചെയ്തു. ശാസ്താംകോട്ട: മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് ആസാദി കാ അമൃത് മഹോത്സവ് ആഘോഷിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.എം. സെയ്ദ്, ബി. സേതുലക്ഷ്മി എന്നിവരുടെ അധ്യക്ഷതയിൽ മുതിർന്ന പൗരന്മാരായ മാധവൻപിള്ള, ടി. ചന്ദ്രൻ എന്നിവർ ദേശീയ പതാക ഉയർത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story