Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2022 12:11 AM IST Updated On
date_range 17 Aug 2022 12:11 AM ISTസ്വാതന്ത്ര്യദിനാഘോഷം
text_fieldsbookmark_border
ശാസ്താംകോട്ട: ഇടവനശ്ശേരി കവിത ലൈബ്രറിയിലെ സ്വാതന്ത്രദിന റാലി ലൈബ്രറി കൗൺസിൽ എക്സി. അംഗം ഗിരിജ ഫ്ലാഗ്ഓഫ് ചെയ്തു. മൈനാഗപ്പള്ളി: ഗ്രാന്മ ഗ്രാമീണ വായനശാല സെമിനാർ, ക്വിസ് മത്സരം, ആദരവ് എന്നിവ നടത്തി. ജില്ല പഞ്ചായത്ത് ക്ഷേമസമിതി അധ്യക്ഷൻ അനിൽ എസ്. കല്ലേലിഭാഗം ഉദ്ഘാടനം ചെയ്തു. ഫയർ ആൻഡ് റെസ്ക്യൂ വിഭാഗത്തിൽ മുഖ്യമന്ത്രിയുടെ പുരസ്കാരത്തിനർഹരായ ആർ. മർസിലിൻ, പ്രേംചന്ദ്രൻ നായർ എന്നിവരെ ആദരിച്ചു. സോമൻ മൂത്തേഴം അധ്യക്ഷത വഹിച്ചു. കുന്നത്തൂർ: കെ.പി.സി.സി സംസ്കാര സാഹിതി കുന്നത്തൂർ നിയോജകമണ്ഡലം കമ്മിറ്റി സ്വാതന്ത്ര്യദിനാഘോഷവും ഗാന്ധി പ്രതിമയുടെ ശിലാസ്ഥാപനവും നടത്തി. ബ്ലോക്ക് പ്രസിഡന്‍റ് തുണ്ടിൽ നൗഷാദും സംസ്കാര സാഹിതി ജില്ല ചെയർമാൻ എബി പാപ്പച്ചനും ചേർന്ന് നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story