Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസ്വാതന്ത്ര്യദിനാഘോഷം

സ്വാതന്ത്ര്യദിനാഘോഷം

text_fields
bookmark_border
ഓച്ചിറ: ദാറുൽ ഉലൂം മദ്റസയിൽ മുഹമ്മദ് ഖാസിം ബാഖവി പതാക ഉയർത്തി. സ്വാതന്ത്ര്യസമര അനുസ്മരണ സദസ്സ്​ ചെയർമാൻ അബ്ദുശുകൂർ ഖാസിമി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സുഹൈൽ ഖാസിമി സ്വാതന്ത്ര്യദിന സന്ദേശം നൽകി. അബ്ദുസമദ്, ഡോ. ബദർ അഹ്മദ്, ഡോ. ഹുസൈൻ ഖാൻ, മുഹമ്മദ് ത്വൽഹ ഖാസിമി, ഇൽയാസ് ഹാദി എന്നിവർ സംസാരിച്ചു. ദാറുൽ ഉലൂം വിദ്യാർഥികൾ ഇന്ത്യയുടെ ഭൂപടമൊരുക്കി. പോരുവഴി: ചക്കുവള്ളി മിഴി ഗ്രന്ഥശാലയിൽ സ്വാതന്ത്ര്യദിനറാലിയും ചരിത്ര സെമിനാറും നടത്തി. എഴുത്തുകാരൻ വി. വിജയകുമാർ ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യസമര ക്വിസ് മത്സര വിജയികൾക്ക് കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്‍റ് ബി. ബിനീഷ് സമ്മാനദാനം നിർവഹിച്ചു. കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിലംഗം അക്കരയിൽ ഹുസൈൻ അധ്യക്ഷത വഹിച്ചു. മൈനാഗപ്പള്ളി: കോവൂർ ദി കേരള ലൈബ്രറിയിൽ ഗ്രന്ഥശാല പ്രസിഡന്‍റ് കെ.ബി. വേണുകുമാർ പതാക ഉയർത്തി. ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് പി. ജോതികുമാർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ഗ്രാമപഞ്ചായത്തംഗം രജനി സുനിൽ ഭരണഘടനയുടെ ആമുഖം പ്രകാശനം ചെയ്തു. മൈനാഗപ്പള്ളി പബ്ലിക് ലൈബ്രറിയിൽ പ്രസിഡന്‍റ് ആർ. കമൽദാസ് പതാക ഉയർത്തി. ശൂരനാട് മില്ലത്ത്​ കോളജ് ഓഫ് ടീച്ചർ എജുക്കേഷനിൽ പ്രിൻസിപ്പൽ സി.എസ്. ബിന്ദുകുമാരി ഉദ്​ഘാടനംചെയ്തു. യൂനിയൻ ചെയർമാൻ അനന്ദു നമ്പൂതിരി പതാക ഉയർത്തി. കുന്നത്തൂർ നിലയ്‌ക്കൽ ജി.എൽ.പി.എസിൽ കുന്നത്തൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്‍റ് കെ. വത്സലകുമാരി ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ മജീന ദിലീപ് അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story