Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2022 12:09 AM IST Updated On
date_range 14 Aug 2022 12:09 AM ISTസ്വാതന്ത്ര്യദിനാഘോഷം
text_fieldsbookmark_border
കൊല്ലം: തേവള്ളി ഗവ. മോഡൽ വി.എച്ച്.എസ്.എസ് ആൻഡ് എച്ച്.എസ്.എസ് ഫോർ ബോയ്സ് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തുടക്കം. എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഉദ്ഘാടനം പ്രിൻസിപ്പൽ ഹെർമോയിൻ പി. മാക്സ്വെൽ നിർവഹിച്ചു. കേരള കഥാപ്രസംഗ അക്കാദമി ചെയർമാൻ ഡോ. വസന്തകുമാർ സാംബശിവൻ മുഖ്യപ്രഭാഷണം നടത്തി. പ്രഥമാധ്യാപിക എം. റസിയാബീവി അധ്യക്ഷത വഹിച്ചു. വി.എച്ച്.എസ്.സി പ്രിൻസിപ്പൽ അസിതാകുമാരി, സ്റ്റാഫ് സെക്രട്ടറി എസ്.എസ്. അരുൺ, മഞ്ജുള ആൽബർട്ട്, എസ്. സെൽവരാജൻ എന്നിവർ സംസാരിച്ചു. 14ന് രാവിലെ 7.30ന് സംഘടിപ്പിക്കുന്ന ഫ്രീഡം റൺ സിറ്റി അഡീഷനൽ സൂപ്രണ്ട് ഓഫ് പൊലീസ് സോണി ഉമ്മൻ കോശി ഫ്ലാഗ്ഓഫ് ചെയ്യും. 15ന് ആസാദി കാ അമൃത് മഹോത്സവ് ഘോഷയാത്രയും നടത്തും. സ്വാതന്ത്ര്യദിനാഘോഷം കുണ്ടറ: വ്യക്തികളും സ്ഥാപനങ്ങളും സ്കൂളുകളും ദേശീയപതാക ഉയർത്തി. ഇളമ്പള്ളൂർ കെ.ജി.വി.ഗവ.യു.പി സ്കൂളിൽ സ്വാതന്ത്ര്യദിന പരേഡിനുള്ള പരിശീലനം നടത്തി. കുമ്പളം പബ്ലിക് ലൈബ്രറിയിൽ പേരയം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് റെയ്ച്ചൽ ജോൺസൺ പതാക ഉയർത്തി. കേരളപുരം പബ്ലിക് ലൈബ്രറിയിൽ പെരിനാട് പഞ്ചായത്ത് പ്രസിഡന്‍റ് ദിവ്യ ജയകുമാർ പതാക ഉയർത്തി. പെരിനാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം ജില്ല പഞ്ചായത്തംഗം ബി. ജയന്തി ഉദ്ഘാടനം ചെയ്യും. ഇളമ്പള്ളൂർ കെ.ജി.വി.ഗവ.യു.പി സ്കൂളിൽ സ്വാതന്ത്ര്യദിനറാലി നടക്കും. കുണ്ടറ പൗരസമിതിയുടെ നേതൃത്വത്തിൽ ഇളമ്പള്ളൂർ വേലുത്തമ്പിദളവ വിളമ്പര സ്മാരത്തിൽ പുഷ്പാർച്ചന നടക്കും. മുക്കടയിൽ നടക്കുന്ന യോഗം വനിത കമീഷൻ അംഗം ഷാഹിദ കമാൽ ഉദ്ഘാടനം ചെയ്യും. പ്രസിഡന്‍റ് കെ.ഒ. മാത്യു പണിക്കർ അധ്യക്ഷത വഹിക്കും. കേരളപുരം മണ്ഡല ജങ്ഷൻ മംഗളോദയം ഗ്രന്ഥശാലയിൽ ഞായറാഴ്ച വൈകീട്ട് ഭരണഘടന സംരക്ഷണ റാലി നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story