Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2022 12:12 AM IST Updated On
date_range 11 Aug 2022 12:12 AM ISTയുദ്ധവിരുദ്ധച്ചങ്ങല
text_fieldsbookmark_border
ചിത്രം - കൊട്ടിയം: ഹിരോഷിമ, നാഗസാക്കി ദിനാചരണങ്ങളുടെ ഭാഗമായി കാക്കോട്ടുമൂല ഗവ. മോഡൽ യു.പി സ്കൂൾ അങ്കണത്തിൽ വിദ്യാർഥികളും അധ്യാപകരും രക്ഷാകർത്താക്കളും ഒന്നിച്ചണിനിരന്ന് മനുഷ്യച്ചങ്ങല തീർത്ത് യുദ്ധവിരുദ്ധ പ്രതിജ്ഞയെടുത്തു. ഹിരോഷിമയിലും നാഗസാക്കിയിലും വർഷിക്കപ്പെട്ട ആറ്റം ബോംബുകൾ തീർത്ത ദുരന്തങ്ങളുടെ ഭീകരത വെളിവാക്കുന്ന ഫോട്ടോ പ്രദർശനവും സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ് അംഗങ്ങൾ ഒരുക്കി. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജവാബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ അധ്യക്ഷതവഹിച്ചു. ഏഴാം ക്ലാസ് വിദ്യാർഥി സാധിക യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വാർഡ് അംഗം സജീർ, പ്രഥമാധ്യാപകൻ എ. ഗ്രഡിസൺ, സീനിയർ അധ്യാപകൻ എസ്. മനോജ്, അധ്യാപകരായ കാതറിൻ, ജെസി, ഹസീന, മഞ്ജുഷ മാത്യു, ബിന്ദു, ദിനേശ്, ശ്രീദേവി, ഫർസാന, നൗഫിയ, ആര്യ ശ്രീകുമാർ, ധന്യ, ഷർമി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story