Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2022 12:18 AM IST Updated On
date_range 8 Aug 2022 12:18 AM ISTപ്രതിഷേധിച്ചു
text_fieldsbookmark_border
ചിത്രം കൊല്ലം: ഇല്ലാത്ത സീസൽ ക്ഷാമത്തിന്‍റെ പേരുപറഞ്ഞ് സർവിസുകൾ വെട്ടിച്ചുരുക്കി ജീവനക്കാർക്ക് ഡ്യൂട്ടി ഇല്ലാതാക്കുകയും ജനങ്ങൾക്ക് യാത്രാക്ലേശം ഉണ്ടാക്കുകയും ചെയ്യുന്ന കെ.എസ്.ആർ.ടി.സി എം.ഡിയുടെ നീക്കത്തിനെതിരേ കെ.എസ്.ആർ.ടി.ഇ.എ-സി.ഐ.ടി.യുവിന്‍റെ നേതൃത്വത്തിൽ വൻ പ്രതിഷേധം. കൃത്രിമ ഡീസൽ ക്ഷാമം ഉണ്ടാക്കി സർവിസുകൾ വെട്ടിച്ചുരുക്കി ഡ്രൈവർക്കും കണ്ടക്ടർക്കും ഡ്യൂട്ടി നൽകാതിരിക്കാനും ഇതിന്‍റെ മറവിൽ യാത്രാക്ലേശം സൃഷ്ടിച്ച് ഓർഡിനറി സർവിസുകൾ സ്വകാര്യ മേഖലക്ക് കൈമാറാനുള്ള ആസൂത്രിത നീക്കമാണ് അണിയറയിൽ നടക്കുന്നതെന്ന് കൊല്ലം യൂനിറ്റിൽ സമരം ഉദ്ഘാടനം ചെയ്ത അസോസിയേഷൻ ജില്ല സെക്രട്ടറി കെ. അനിൽകുമാർ ആരോപിച്ചു. അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം എം.എസ്. സുമീഷ് ലാൽ, യൂനിറ്റ് പ്രസിഡൻറ് ഡി. രാജ് മോഹനൻ, ജോ. സെക്രട്ടറി ജി. ശ്രീകുമാർ, വൈസ് പ്രസിഡൻറ് എസ്. അജി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story