Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2022 5:29 AM IST Updated On
date_range 26 Jun 2022 5:29 AM ISTജനസദസ്സ്
text_fieldsbookmark_border
ശാസ്താംകോട്ട: ഇടതുസർക്കാറിന്‍റെ വിവേചനത്തിനും പക്ഷപാതിത്വത്തിനുമെതിരെ എസ്.ഡി.പി.ഐ മൈനാഗപ്പള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ജില്ല കമ്മിറ്റി അംഗം ഷാഹുൽ തെങ്ങുംതറ ഉദ്ഘാടനം ചെയ്തു. സുനീർ അധ്യക്ഷത വഹിച്ചു. അഷ്കർ തൊളിക്കോട്, സജീർ റഹീം, റിയാസ് എന്നിവർ സംസാരിച്ചു. 'വിജയത്തിനരികെ' പദ്ധതിയുമായി പഞ്ചായത്ത് (ചിത്രം) ശാസ്താംകോട്ട: എസ്.എസ്.എൽ.സി പരീക്ഷയിൽ പരാജയപ്പെട്ട വിദ്യാർഥികളെ ചേർത്തുപിടിച്ച് മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത്. 'വിജയത്തിനരികെ' എന്ന വിനോദസന്ദേശയാത്ര സംഘടിപ്പിച്ചാണ് മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തും ബി.ആർ.സിയും വ്യത്യസ്ത മാതൃകയൊരുക്കിയത്. വിദ്യാർഥികൾക്ക് കൗണ്‍സലിങ്ങും കൈത്താങ്ങും നല്‍കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു. കൃഷ്ണപുരം കൊട്ടാരം, അഴീക്കല്‍-വലിയഴീക്കല്‍ ലൈറ്റ് ഹൗസ്, അഴീക്കല്‍-വലിയഴീക്കല്‍ പാലം കൂടാതെ മറ്റ് വിനോദസഞ്ചാര സ്ഥലങ്ങളും സംഘം സന്ദര്‍ശിച്ചു. കൃഷ്ണപുരം കൊട്ടാരത്തിൽ െവച്ച് വിവിധ മേഖലകളിലെ പ്രഗല്ഭർ കുട്ടികൾക്ക് ക്ലാസ് നൽകി. രാവിലെ പഞ്ചായത്ത് അങ്കണത്തില്‍ പ്രസിഡന്‍റ് പി.എം. സെയ്ദ് ഫ്ലാഗ് ഓഫ് ചെയ്ത. വൈസ് പ്രസിഡന്‍റ് ലാലിബാബു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷാജി ചിറക്കുമേല്‍, മറ്റ് വാര്‍ഡുകളിലെ ജനപ്രതിനിധികള്‍, സെക്രട്ടറി സി. ഡമാസ്റ്റന്‍, അസി. സെക്രട്ടറി സിദ്ദിക്ക്, ബി.ആർ.സി കോഓഡിനേറ്റർ പ്രദീപ്കുമാര്‍, അധ്യാപകര്‍ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story