Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2022 5:28 AM IST Updated On
date_range 19 Jun 2022 5:28 AM ISTപ്രതിഷേധിച്ചു
text_fieldsbookmark_border
കരുനാഗപ്പള്ളി: മുഖ്യമന്ത്രിക്കെതിരെ അപവാദപ്രചാരണം അഴിച്ചുവിട്ട് സംസ്ഥാനത്ത് നടത്തുന്ന ആക്രമണസമരങ്ങൾക്കെതിരെ കർഷകതൊഴിലാളി യൂനിയൻ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. വിവിധ വില്ലേജ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രകടനവും യോഗവും നടന്നു. കരുനാഗപ്പള്ളി ടൗൺ ക്ലബിന് സമീപത്തുനിന്ന് ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി ഹെഡ് പോസ്റ്റ് ഓഫിസിനുമുന്നിൽ സമാപിച്ചു. തുടർന്ന് ചേർന്ന യോഗം സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി പ്രവീൺ മനയ്ക്കൽ ഉദ്ഘാടനം ചെയ്തു. മുരളീധരൻപിള്ള അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ കോട്ടയിൽ രാജു, ഇബ്രാഹിംകുട്ടി, ശിവൻകുട്ടി എന്നിവർ സംസാരിച്ചു. ക്ലാപ്പന കിഴക്ക് നടന്ന പ്രതിഷേധ പരിപാടി കർഷക തൊഴിലാളി യൂനിയൻ ഏരിയ സെക്രട്ടറി ക്ലാപ്പന സുരേഷ് ഉദ്ഘാടനം ചെയ്തു. ജയമോഹനൻ, രാജു എന്നിവർ സംസാരിച്ചു. കുലശേഖരപുരം സൗത്തിൽ നടന്ന പ്രതിഷേധം കെ.ജി. കനകം ഉദ്ഘാടനം ചെയ്തു. അഡ്വ. എൻ.സി. പ്രേമചന്ദ്രൻ, നൗഷാദ്, സൈനുദ്ദീൻ എന്നിവർ സംസാരിച്ചു. കരുനാഗപ്പള്ളി വെസ്റ്റിൽ പി. പുഷ്പാംഗദൻ ഉദ്ഘാടനം ചെയ്തു. ഇന്ദുലേഖ, ബ്രിജേഷ്, സുരേഷ് എന്നിവർ സംസാരിച്ചു. ഓപൺ ഗ്രന്ഥശാല ഉദ്ഘാടനം ഇന്ന് കരുനാഗപ്പള്ളി: കരുനാഗപ്പള്ളി നാടകശാലയുടെ മേൽനോട്ടത്തിൽ ശേഖരിച്ച പുസ്തകങ്ങൾ ഉൾപ്പെടുത്തിയുള്ള ഓപൺ ഗ്രന്ഥശാലയുടെ ഉദ്ഘാടനം ഞായറാഴ്ച വൈകീട്ട് നാലിന് സി.ആർ. മഹേഷ് എം.എൽ.എ നിർവഹിക്കും. കരുനാഗപ്പള്ളി താലൂക്ക് ഗ്രന്ഥശാല സംഘം പ്രസിഡന്റ് അഡ്വ.പി.ബി. ശിവൻ ആദ്യ ഗ്രന്ഥം നാടകകൃത്ത് അഡ്വ. മണിലാലിന് നൽകും. വിദ്യാർഥികൾക്കുള്ള പഠനോപകരണ വിതരണവും നടക്കും. രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെ ഓപൺ ഗ്രന്ഥശാല തുറന്ന് പ്രവർത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story