Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2022 5:33 AM IST Updated On
date_range 14 Jun 2022 5:33 AM ISTപ്രതിഷേധം
text_fieldsbookmark_border
ശാസ്താംകോട്ട: പ്രവാചകനിന്ദയിൽ പ്രതിഷേധിച്ച് കാരാളിമുക്ക് ജമാഅത്തിന്‍റെ ആഭിമുഖ്യത്തിൽ പ്രകടനവും പൊതുയോഗവും നടത്തി. പി.എം.എസ് ആറ്റക്കോയ തങ്ങൾ മുഖ്യപ്രഭാഷണം നടത്തി. ജമാഅത്ത് പ്രസിഡന്‍റ് തനിമ മുഹമ്മദ് കുഞ്ഞ് അധ്യക്ഷതവഹിച്ചു. ഷാഹുൽ ഹമീദ് ഫൈസി, ഹാശിം അസ്‌കരി, അബ്ദുൽ സലാം, നവാസ് സംസം എന്നിവർ സംസാരിച്ചു. വികസന സെമിനാർ ഓച്ചിറ: ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് 2022-'23 വാർഷിക പദ്ധതി രൂപവത്കരണത്തിന്റെ ഭാഗമായുള്ള വികസന സെമിനാർ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വി. സുമലാൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ദീപ്തി രവീന്ദ്രൻ അധ്യക്ഷതവഹിച്ചു. കരട് പദ്ധതിരേഖ വികസനസമിതി അധ്യക്ഷ ഗീതാകുമാരി അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അംഗങ്ങളായ അനിൽ എസ്. കല്ലേലിഭാഗം, വസന്താ രമേശ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ മിനിമോൾ, ശ്രീദേവി, ഉല്ലാസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story