Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2022 5:36 AM IST Updated On
date_range 2 Jun 2022 5:36 AM ISTപ്രവേശനോത്സവം
text_fieldsbookmark_border
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി ഉപജില്ല തല മുഴങ്ങോട്ടുവിള എസ്.കെ.വി യു.പി സ്കൂളിൽ സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം. ഷാജഹാൻ അധ്യക്ഷതവഹിച്ചു. യൂനിഫോം വിതരണം നഗരസഭ ചെയർമാൻ കോട്ടയിൽരാജുവും പുസ്തക വിതരണോദ്ഘാടനം വൈസ് ചെയർപേഴ്സൻ സുനിമോളും പഠനകിറ്റ് വിതരണം വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ എൽ. ശ്രീലതയും നിർവഹിച്ചു. നഗരസഭാ കൗൺസിലർമാർ, എസ്.എം.സി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. തൊടിയൂർ ഗ്രാമപഞ്ചായത്ത് തല സ്കൂൾ ചേലക്കോട്ടുകുളങ്ങര, വേങ്ങറ ഗവ.എൽ.പി സ്കൂളിൽ നടന്നു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഷബ്‌ന ജവാദ് അധ്യക്ഷതവഹിച്ചു. കുലശേഖരപുരം പഞ്ചായത്ത് തല ആദിനാട് ഗവ. യു.പി സ്കൂളിൽ പഞ്ചായത്ത് പ്രസിഡൻറ് മിനിമോൾ നിസാം ഉദ്ഘാടനം ചെയ്തു. ക്ലാപ്പന പഞ്ചായത്തുതല കെ.വി പ്രയാർ ഗവ. എൽ.പി സ്കൂളിൽ പഞ്ചായത്ത് പ്രസിഡൻറ് മിനിമോൾ ഉദ്ഘാടനം ചെയ്തു. സുഭാഷ് അധ്യക്ഷതവഹിച്ചു. ആലപ്പാട് പഞ്ചായത്ത് തല ചെറിയഴീക്കൽ ഗവ.എൽ.പി സ്കൂളിൽ പഞ്ചായത്ത് പ്രസിഡൻറ് യു. ഉല്ലാസ് ഉദ്ഘാടനം ചെയ്തു. കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വനിത കമീഷൻ അംഗം അഡ്വ.എം.എസ്. താര ഉദ്ഘാടനം ചെയ്തു. കരുനാഗപ്പള്ളി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ സി. ആർ മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ നഗരസഭ വൈസ് ചെയർപേഴ്സൻ സുനിമോൾ ഉദ്ഘാടനം നിർവഹിച്ചു. കുലശേഖരപുരം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ വസന്ത രമേശ് ഉദ്ഘാടനം ചെയ്തു. തഴവ: ഗവ. ഹയർസെക്കൻഡറി സ്കൂൾ തഴവ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. സദാശിവൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് അഡ്വ. ആർ.അമ്പിളിക്കുട്ടൻ അധ്യക്ഷതവഹിച്ചു. ത്രിതല പഞ്ചായത്ത് പ്രതിനിധികളായ ഗേളി ഷൺമുഖൻ, എസ്. ശ്രീലത, ബിജു, പി.ടി.എ വൈസ് പ്രസിഡൻറ് നാസർ, സജീവ്, ബിജു വാലേൽ, അധ്യാപകരായ ആർ. ലത, കെ. ഉദയൻ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ കെ.എ. വഹീദ സ്വാഗതവും എച്ച്.എം കെ.വി. മനോജ് കുമാർ നന്ദിയും പറഞ്ഞു. ചിത്രം: കരുനാഗപ്പള്ളി ഉപജില്ല തല മുഴങ്ങോട്ടുവിള ഗവ. എസ്.കെ.വി യു.പി.എസിൽ സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
