Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2022 5:36 AM IST Updated On
date_range 2 Jun 2022 5:36 AM ISTപ്രവേശനോത്സവം
text_fieldsbookmark_border
ശാസ്താംകോട്ട : മൈനാഗപ്പള്ളി പഞ്ചായത്ത്തല ഗവ. ബഥേൽ എൽ.പി.എസിൽ നടത്തി. 16 ലക്ഷം രൂപ ചെലവഴിച്ച് പഞ്ചായത്ത് നവീകരിച്ച കെട്ടിടത്തിന്‍റെ ഉദ്ഘാടനവും ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.എം. സെയ്ദ് നിർവഹിച്ചു. ഉല്ലാസ് കോവൂർ സന്ദേശം നൽകി. പ്രവേശനോത്സവത്തോടനുബന്ധിച്ചുള്ള ഘോഷയാത്രയും നടന്നു. ചവറ: ചവറസൗത്ത് ഗവ.യു.പി.എസിൽ പഞ്ചായത്ത് പ്രസിഡന്‍റ് തങ്കച്ചി പ്രഭാകരൻ ഉദ്ഘാടനം ചെയതു. വി. രാജേന്ദ്രപ്രസാദ് അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ഷാജി എസ്. പള്ളിപ്പാടൻ ഉപഹാരം വിതരണം ചെയ്തു . ശാസ്താംകോട്ട : മൈനാഗപ്പള്ളി ഗ്രാന്മ ഗ്രാമീണ വായനശാല പട്ടകടവ് സെന്‍റ് ആൻഡ്രൂസ് യു.പി.എസിൽ നടത്തിയ കഥാകൃത്ത് ബി. മുരളി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് സണ്ണി യേശുദാസൻ അധ്യക്ഷതവഹിച്ചു. പട്ടകടവ് ഇടവക വികാരി ഫാ. ജയ്സൺ ജോസഫ് പഠനോപകരണം വിതരണം ചെയ്തു. ശാസ്താംകോട്ട : തേവലക്കര ഗേൾസ് ഹൈസ്കൂളിൽ കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് രാജു പി. കോവൂർ അധ്യക്ഷതവഹിച്ചു. വിവിധ സ്കോളർഷിപ്പുകൾ നേടിയ കുട്ടികളെ ചടങ്ങിൽ ആദരിച്ചു. ജില്ല പഞ്ചായത്ത് അംഗം അനിൽ എസ്. കല്ലേലിഭാഗം, മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ലാലി ബാബു, ബ്ലോക്ക് അംഗം രാജി രാമചന്ദ്രൻ, വാർഡ് അംഗം രജനി സുനിൽ, സ്കൂൾ മാനേജർ ആർ. തുളസീധരൻ പിള്ള എന്നിവർ സംസാരിച്ചു. ശാസ്താംകോട്ട: കല്ലട കൾചറൽ ആൻഡ് ഡെവലപ്മെന്‍റ് ഫോറത്തിന്‍റെ നേതൃത്വത്തിൽ പടി.കല്ലട കോതപുരം ഗവ.എൽ.പി സ്കൂളിൽ നടത്തിയ സംസ്ഥാന വനിത കമീഷൻ അംഗം ഡോ. ഷാഹിദ കമാൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ആനി സെൻ അധ്യക്ഷത വഹിച്ചു. ശാസ്താംകോട്ട: മുതുപിലാക്കാട് ഗവ. പ്രീപ്രൈമറി ആൻഡ് എൽ.പി സ്കൂളിലെ സ്റ്റേറ്റ് ഫാമിങ് കോർപറേഷൻ ചെയർമാൻ കെ. ശിവശങ്കരൻ നായർ ഉദ്ഘാടനം ചെയ്തു. എസ്.എം.സി. ചെയർമാൻ തൊളിയ്ക്കൽ സുനിൽ അധ്യക്ഷതവഹിച്ചു. നോട്ട്ബുക്ക് വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഗീതയും തിരിച്ചറിയൽ കാർഡ് വിതരണം ഗ്രാമ പഞ്ചായത്തംഗം അനിൽ തുമ്പോടനും നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story