Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 May 2022 5:32 AM IST Updated On
date_range 22 May 2022 5:32 AM ISTവാർഷികം
text_fieldsbookmark_border
കുണ്ടറ: വ്യാപാരി വ്യവസായി ഏകോപനസമിതി കുണ്ടറ യൂനിറ്റ് വാർഷികസമ്മേളനം നടന്നു. ജില്ല പ്രസിഡന്‍റ് എസ്. ദേവരാജൻ, ജില്ല ജനറൽ സെക്രട്ടറി ജി. ഗോപകുമാർ, മേഖല പ്രസിഡന്‍റ് ആന്‍റണി പാസ്ചർ, മേഖല ട്രഷറർ ബി. സ്റ്റാഫോർഡ് എന്നിവർ മുഖ്യാതിഥികളായിരുന്നു. മികച്ച വിദ്യാർഥിനികൾക്ക് കാഷ് അവാർഡുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു, പ്രസിഡന്‍റ് സി.ബി. അനിൽകുമാർ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി എൽ. അനിൽകുമാർ, സെക്രട്ടറി പി.ആർ. അഖിലേഷ്, ട്രഷറർ എ. നാസിമുദ്ദീൻ, എസ്. ഭദ്രൻ, എച്ച്. സഹദ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി സി.ബി. അനിൽകുമാർ (പ്രസി.), എൽ. അനിൽകുമാർ (ജന. സെക്ര.), നാസിമുദ്ദീൻ (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു. സർഗോത്സവം നാളെ കുണ്ടറ: പെരിനാട് ഗവ. ഹയർസെക്കൻഡറി സ്കൂളിലെ അവധിക്കാല സർഗോത്സവം 'മഞ്ചാടിക്കൂട്ടം' തിങ്കളാഴ്ച തുടങ്ങി 31ന് അവസാനിക്കും. തിങ്കളാഴ്ച രാവിലെ 10ന് പെരിനാട് പഞ്ചായത്ത് പ്രസിഡന്‍റ് ദിവ്യ ജയകുമാർ ഉദ്ഘാടനം ചെയ്യും. സമാപനസമ്മേളനം ക്യാമ്പ് ഡയറക്ടർ ആർ. തുളസി ഉദ്ഘാടനം ചെയ്യും. ജൂൺ ഒന്നിന് പ്രവേശനോത്സവം എൻ.കെ. പ്രേമചന്ദ്രൻ എം.പി. ഉദ്ഘാടനം ചെയ്യും. പ്രവർത്തന പരിപാടിയുടെ ഉദ്ഘാടനം പി.സി. വിഷ്ണുനാഥ് എം.എൽ.എ. നിർവഹിക്കും. കുട്ടികളുടെ അറിവും ജീവിത നൈപുണികളും വർധിപ്പിക്കാനാണ് മഞ്ചാടിക്കൂട്ടമെന്ന് പി.ടി.എ പ്രസിഡന്‍റ് ബി. സുനിൽ, വൈസ് പ്രസിഡന്‍റ് എസ്. സുനിൽകുമാർ, എസ്.എം.സി ചെയർമാൻ എസ്. കിഷോർ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story