അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ച കുഞ്ഞിന് പുതിയ 'തണൽ'
text_fieldsകൊല്ലം വിക്ടോറിയ ആശുപത്രിയിലെ അമ്മത്തൊട്ടിലിൽ ലഭിച്ച കുഞ്ഞിനെ ജില്ല ശിശുക്ഷേമസമിതി വൈസ് ചെയർമാൻ ഷൈൻദേവിെൻറ നേതൃത്വത്തിൽ ഏറ്റുവാങ്ങുന്നു
കൊല്ലം: വിക്ടോറിയ ആശുപത്രിക്കു സമീപം അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ച ആൺകുഞ്ഞിനെ ശിശുക്ഷേമ സമിതിയുടെ ഉളിയക്കോവിലിലെ തണലിലേക്ക് മാറ്റി. 24 നാണ് കുട്ടിയെ അമ്മത്തൊട്ടിലിൽ കണ്ടെത്തിയത്.
കോവിഡ് പരിശോധനയും നിരീക്ഷണവും കഴിഞ്ഞ് ആരോഗ്യപ്രശ്നങ്ങളില്ലാത്ത സാഹചര്യത്തില്‍ കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച ചൈല്‍ഡ് വെല്ഫെയര്കമ്മിറ്റിയെ അറിയിക്കുകയായിരുന്നു.
കമ്മിറ്റിയുടെ ഉത്തരവിെൻറ അടിസ്ഥാനത്തില്‍ തണല്‍ അധികൃതരെത്തി കുട്ടിയെ ഏറ്റുവാങ്ങി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

