ദേശീയപാത: ചാത്തന്നൂർ ഊറാംവിളയിലും വിള്ളൽ
text_fieldsചാത്തന്നൂർ: ദേശീയപാതയിൽ ചാത്തന്നൂർ ഊറാംവിള ജംഗഷനിലെ മേൽപാലത്തിന് മുകളിൽ വിള്ളൽ രൂപപെട്ടതിനെതുടർന്ന് അറ്റകുറ്റപണികളുമായി നിർമാണ കമ്പനി. നിർമാണപ്രവൃത്തി പൂർത്തിയായ ഊറാംവിളയിലെ മേൽപാലത്തിനോട് തെക്കുഭാഗത്ത് മതിലിനോട് ചേർന്ന ഭാഗത്താണ് വിള്ളൽ കണ്ടത്. തുടർന്ന് ഇതുവഴിയുള്ള വഴിയടച്ച് ഗതാഗതം നിരോധിച്ചാണ് അറ്റകുറ്റപ്പണികൾ തുടങ്ങിയത്.
അതേസമയം പാലത്തിന് മുകളിൽ കണ്ട വിള്ളൽ ഗൗരവമുള്ളതല്ലെന്നാണ് സ്ഥലം സന്ദർശിച്ച ദേശീയ പാത അധികൃതരുടെ വിശദീകരണം. ടാർ ചെയ്തതിന് മുകളിൽ മാത്രമാണ് വിള്ളൽ. ഇതു പാലത്തിന് ഒരുവിധ ബലക്ഷയവും ഉണ്ടാക്കില്ലെന്ന നിലപാടിലാണ് അധികൃതർ. ഈ ഭാഗത്തെ ടാറിങ് മാറ്റി സിലിക്കൺ ഒഴിച്ച് മണ്ണ് ബലപ്പെടുത്താനുള്ള നീക്കമാണ് നടത്തുന്നത്. വാഹനങ്ങൾ പോകാതിരിക്കാനും ആളുകൾ ഈ ഭാഗത്തേക്ക് പോകാതിരിക്കാനും ഇരു സൈഡുകളും പൂർണമായും അടച്ചത് സംശയത്തിന് കാരണമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

