ദേശീയ ബേസ്ബാൾ ചാമ്പ്യൻഷിപ്; കേരളത്തിന് വിജയത്തുടക്കം
text_fieldsആൺകുട്ടികളുടെ വിഭാഗത്തിൽ കേരളം -ഒഡീഷ മത്സരത്തിൽ നിന്ന്. മത്സരത്തിൽ കേരളം (16-5) വിജയിച്ചു
കൊല്ലം: 30 -ാമത് ദേശീയ ജൂനിയർ ബേസ്ബാൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വിജയത്തുടക്കം. ആൺകുട്ടികളുടെ വിഭാഗത്തിൽ ഒഡിഷയെ (16-5)യും പെൺകുട്ടികളുടെ വിഭാഗത്തിൽ മധ്യപ്രദേശിനെ (13-1)യുമാണ് കേരളം പരാജയപ്പെടുത്തിയത്. ആൺകുട്ടികളുടെ വിഭാഗത്തിൽ ഉത്തർപ്രദേശ് ജമ്മുകശ്മീരിനെയും (11-9), രാജസ്ഥാൻ ചണ്ഡിഗഢിനെയും (14- 4) , പെൺകുട്ടികളുടെ വിഭാഗത്തിൽ ആന്ധ്ര- രാജസ്ഥാനെ (11- 1)യും പഞ്ചാബ് -ജമ്മുകശ്മീരിനെ (16-1)യും പരാജയപ്പെടുത്തി.
പ്രാഥമിക റൗണ്ടിലെ മറ്റ് മത്സരങ്ങൾ ചൊവ്വാഴ്ചയും ബുധനാഴ്ചയും നടക്കും. 30നാണ് ഫൈനൽ. ചാമ്പ്യൻഷിപ് ആശ്രാമം മൈതാനത്ത് എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ദേശീയ പ്രസിഡന്റ് എം.എൻ. കൃഷ്ണമൂർത്തി അധ്യക്ഷതവഹിച്ചു.
ദേശീയ സെക്രട്ടറി ജനറൽ ഹരീഷ് കുമാർ, സീനിയർ വൈസ് പ്രസിഡന്റ് അശോക് കെ. ശർമ, സംസ്ഥാന സെക്രട്ടറി ടി.പി. ആനന്ദ്ലാൽ, സോഫ്റ്റ്ബാൾ അസോസിയേഷൻ സംസ്ഥാന ട്രഷറർ എം. രമേശൻ, സ്പോട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് ഡോ. കെ രാമഭദ്രൻ, മുൻ സംസ്ഥാന സെക്രട്ടറി ഷാഹുൽ ഹമീദ്, ഓർഗനൈസിങ് ജനറൽ കൺവീനർ ബി. നൗഫിൻ, ഫൗണ്ടർ സെക്രട്ടറി ടി.എസ്. അരുൺ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

