ലഹരി മരുന്നായി ഉപയോഗിക്കുന്ന വേദന സംഹാരി ഗുളികകൾ പിടികൂടി
text_fieldsലഹരി മരുന്നായി ഉപയോഗിക്കുന്ന വേദന സംഹാരി ഗുളികകളുമായി പിടിയിലായ പ്രതികൾ
എക്സൈസ് സംഘത്തിനൊപ്പം
കൊല്ലം: നഗരത്തിലെ വിവിധ കൊറിയർ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 2000 ഗുളികകളുമായി രണ്ട് യുവാക്കൾ എക്‌സൈസ് ആന്റി നാർക്കോട്ടിക് സ്‌ക്വാഡിന്‍റെ പിടിയിലായി.
കൊല്ലം ജില്ലയിലാകെ അനധികൃതമായി ലഹരിക്കായി വിതരണം ചെയ്യുന്ന മയ്യനാട് വലിയവിള സൂനാമി ഫ്ലാറ്റിൽ ബ്ലോക്ക് 19/1 ൽ നിന്ന് ഉളിയക്കോവിൽ വിഷ്ണു നിവാസ് ശ്രീഭദ്ര നഗർ 170 ൽ താമസിക്കുന്ന അനന്തു (29), മുണ്ടക്കൽ പുതുവൽ പുരയിടം തിരുവാതിര നഗർ 10 അലക്സ് (26) എന്നിവരാണ് 2000 ലഹരി ഗുളികകളുമായി ആശ്രാമത്തുനിന്ന് പിടിയിലായത്. സംഭവത്തിൽ കൊല്ലം ഡ്രഗ്സ് ഇൻസ്പെക്ടർ മേൽനടപടി സ്വീകരിച്ചു
വേദനസംഹാരിയായി ഉപയോഗിക്കുന്ന 2000 ഗുളികകളാണ് പിടികൂടിയത്. അനന്തുവിന്റെ കീഴിൽ 20 ഓളം യുവാക്കൾ അടങ്ങിയ വൻ റാക്കറ്റ് കൊല്ലം മുണ്ടക്കൽ കേന്ദ്രമാക്കി പ്രവർത്തിച്ചുവരുന്നുണ്ടെന്ന് എക്സൈസ് പറഞ്ഞു.
മാസം തോറും 8000 മുതൽ 10000 ഗുളികകൾ വരെ മുംബൈയിൽ നിന്ന് കൊറിയർ വഴി എത്തിച്ച് യുവാക്കളെ ഉപയോഗിച്ച് വിറ്റഴിക്കുന്നതാണ് രീതി. ദിവസേന വിൽപന നടത്തി കിട്ടുന്ന തുക അതത് ദിവസം രാത്രി തന്നെ അനന്തുവിനെ ഏൽപ്പിക്കുകയും അടുത്ത ദിവസത്തേക്ക് വിൽപ്പനക്കായുള്ള ഗുളികകൾ അപ്പോൾതന്നെ നൽകുകയും ആണ് പതിവ്.
സ്വകാര്യ കൊറിയർ കമ്പനി വഴി മുംബൈയിൽ നിന്ന് വരുത്തിയ ഗുളികകൾ വാങ്ങാൻ എത്തിയപ്പോഴാണ് ഇവർ എക്സൈസ് പിടിയിലായത്. ദിവസേന 100 കണക്കിന് യുവാക്കളും വിദ്യാർഥികളും ആണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇവരുടെ ൈകയിൽ നിന്ന് ഗുളികകൾ വാങ്ങുന്നത്.
സ്കൂൾ, കോളജ് പരിസരം, സൂനാമി ഫ്ലാറ്റ്, ബീച്ച് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ഇവർ പ്രവർത്തിച്ചിരുന്നത്. സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടോണി ജോസിന്‍റെ നേതൃത്വത്തിൽ എക്സൈസ് ഇൻസ്പെക്ടർ വിഷ്ണു, പ്രിവന്‍റിവ് ഓഫിസർമാരായ മനു, രഘു, സിവിൽ എക്സൈസ് ഓഫിസർമാരായ ജൂലിയൻ ക്രൂസ്, ശ്രീനാഥ്, ഗോപകുമാർ, അജിത്ത്, മുഹമ്മദ് കാഹിൽ എന്നിവരാണ് പ്രതികളെ പിടികൂടിയത്.