Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമൈനാഗപ്പള്ളി കുടിവെള്ള...

മൈനാഗപ്പള്ളി കുടിവെള്ള പദ്ധതി യാഥാർഥ്യമാകുന്നു

text_fields
bookmark_border
മൈനാഗപ്പള്ളി കുടിവെള്ള പദ്ധതി യാഥാർഥ്യമാകുന്നു
cancel

ശാ​സ്താം​കോ​ട്ട: മൈ​നാ​ഗ​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ശു​ദ്ധ ജ​ല​ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​ന്​ 5.1 കോ​ടി രൂ​പ ചെ​ല​വി​ൽ ജ​ല സം​ഭ​ര​ണി നി​ർ​മാ​ണം മൈ​നാ​ഗ​പ്പ​ള്ളി പൊ​തു മാ​ർ​ക്ക​റ്റി​ൽ പു​രോ​ഗ​മി​ക്കു​ന്നു. ശാ​സ്താം​കോ​ട്ട ജ​ല​ശു​ദ്ധീ​ക​ര​ണ​ശാ​ല​യി​ൽ​നി​ന്ന് 350 എം.​എം.​ഡി.​ഐ പൈ​പ്പ് സ്ഥാ​പി​ച്ചാ​ണ് ജ​ലം മൈ​നാ​ഗ​പ്പ​ള്ളി​യി​ൽ എ​ത്തി​ക്കു​ന്ന​ത്. എം.​എ​ൽ.​എ ഫ​ണ്ടി​ൽ​നി​ന്ന് 50 ല​ക്ഷ​വും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഫ​ണ്ടി​ൽ​നി​ന്ന് 50 ല​ക്ഷ​വും ഉ​ൾ​പ്പെ​ടു​ത്തി ഒ​രു കോ​ടി ചെ​ല​വി​ൽ പൈ​പ്പ് ലൈ​ൻ പ്ര​വൃ​ത്തി​ക​ൾ ജൂ​ലൈ​യി​ൽ പൂ​ർ​ത്തീ​ക​രി​ച്ചി​രു​ന്നു.

ജ​ല​സം​ഭ​ര​ണി​യു​ടെ നി​ർ​മാ​ണം 40 ശ​ത​മാ​നം പൂ​ർ​ത്തീ​ക​രി​ച്ചു. 2022 ജൂ​ലൈ മാ​സ​ത്തി​ൽ ജ​ല​സം​ഭ​ര​ണി നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കു​ക​യാ​ണ് ല​ക്ഷ്യം. ശാ​സ്താം​കോ​ട്ട ഫി​ൽ​റ്റ​ർ ഹൗ​സ് പൂ​ർ​ണ​മാ​യും സോ​ളാ​ർ പാ​ന​ലു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തും 40 എ​ച്ച്.​പി ശേ​ഷി​യു​ള്ള പ​മ്പ് സെ​റ്റു​ക​ൾ സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി​യും പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു. പ​ദ്ധ​തി​യു​ടെ പു​രോ​ഗ​മ​നം കോ​വൂ​ർ കു​ഞ്ഞു​മോ​ൻ എം.​എ​ൽ.​എ, മൈ​നാ​ഗ​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് പി.​എം സെ​യ്ദ് എ​ന്നി​വ​ർ ചേ​ർ​ന്ന് വി​ല​യി​രു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drinking water projectMynagappally
News Summary - Mynagappally drinking water project is coming
Next Story