Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമുട്ടറ മരുതിമല ഇക്കോ...

മുട്ടറ മരുതിമല ഇക്കോ ടൂറിസം ഭൂമി അളന്ന് തിട്ടപ്പെടുത്തി

text_fields
bookmark_border
മുട്ടറ മരുതിമല ഇക്കോ ടൂറിസം ഭൂമി അളന്ന് തിട്ടപ്പെടുത്തി
cancel

ഓ​യൂ​ർ: മു​ട്ട​റ മ​രു​തി​മ​ല ഇ​ക്കോ ടൂ​റി​സം ഭൂ​മി സ​ർ​വേ വ​കു​പ്പ് അ​ധി​കൃ​ത​ർ അ​ള​ന്ന് തി​ട്ട​പ്പെ​ടു​ത്തി​യ​തോ​ടെ സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ കൈ​യേ​റ്റം ന​ട​ത്തി​യി​ട്ടു​ണ്ടോ​യെ​ന്ന് ര​ണ്ടു ദി​വ​സ​ത്തി​ന​കം അ​റി​യാം.

ഒ​രു​മാ​സം മു​മ്പാ​ണ് ക​ല​ക്ട​ർ അ​ഫ്സാ​ന പ​ർ​വീ​ണി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ മ​രു​തി​മ​ല​യി​ൽ ത​ഹ​സി​ൽ​ദാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 38 ഏ​ക്ക​ർ സ​ർ​വേ ആ​രം​ഭി​ച്ച​ത്. ര​ണ്ടു ദി​വ​സം മു​മ്പാ​ണ് സ​ർ​വേ പൂ​ർ​ത്തി​യാ​യ​ത്. സ്വ​കാ​ര്യ വ്യ​ക്തി ഹൈ​കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും മ​ല​മു​ക​ളി​ലെ ഒ​ന്ന​ര ഏ​ക്ക​ർ അ​വ​രു​ടേ​താ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു.

ക​ല​ക്ട​ർ സ്വ​കാ​ര്യ വ്യ​ക്തി​ക്ക് കൂ​ട്ടു​നി​ന്നെ​ന്നാ​രോ​പി​ച്ച് വെ​ളി​യം പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ രം​ഗ​ത്തു​വ​രു​ക​യും ചെ​യ്തു. ഒ​ന്ന​ര ഏ​ക്ക​റി​ന് പു​റ​മെ, എ​ട്ട് ഏ​ക്ക​റോ​ളം സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ കൈ​വ​ശ​മു​ണ്ടെ​ന്ന അ​വ​കാ​ശ​വാ​ദ​വു​മാ​യി നി​ര​വ​ധി പേ​ർ എ​ത്തി​യി​രു​ന്നു. ഒ​ന്ന​ര ഏ​ക്ക​ർ കൈ​യേ​റി​യി​ട്ടു​ണ്ടോ​യെ​ന്ന​റി​യാ​ൻ ഹൈ​കോ​ട​തി ക​ല​ക്ട​ർ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

മ​രു​തി​മ​ല​യു​ടെ മു​ക​ളി​ൽ പ്ര​ധാ​ന ഭാ​ഗ​ത്താ​ണ് സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ​ക്ക് ഭൂ​മി​യു​ള്ള​താ​യി പ​റ​യു​ന്ന​ത്. ഒ​ന്നാം ഘ​ട്ട​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി ഉ​ദ്ഘാ​ട​ന​വും ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് മ​ല​യി​ൽ സ്വ​കാ​ര്യ വ്യ​ക്തി​ക്ക്​ പ​ട്ട​യ​മു​ണ്ടെ​ന്ന അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ച​ത്. ഇ​തി​ൽ അ​സ്വാ​ഭാ​വി​ക​ത ഉ​ണ്ടെ​ന്നും പാ​റ ഖ​ന​ന​ത്തി​നു​ള്ള നീ​ക്ക​മാ​ണെ​ന്നും പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ ആ​രോ​പി​ച്ചു.

ര​ണ്ടാം​ഘ​ട്ട​ത്തി​നാ​യി സ​ർ​ക്കാ​ർ 50 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​പ്പോ​ഴാ​ണ് സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ പ​ട്ട​യ​മു​ണ്ടെ​ന്ന വാ​ദ​വു​മാ​യി എ​ത്തു​ന്ന​ത്. സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടേ​ത് വ്യാ​ജ പ​ട്ട​യ​മാ​ണെ​ന്നും ഇ​ത് അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ഭൂ​മി​യാ​ണെ​ങ്കി​ൽ അ​വ​ർ​ക്ക് വി​ട്ടു​ന​ൽ​കാ​ൻ റ​വ​ന്യൂ അ​ധി​കൃ​ത​ർ തീ​രു​മാ​ന​മെ​ടു​ക്കും. അ​ല്ലെ​ങ്കി​ൽ ഭൂ​മി തി​രി​കെ പി​ടി​ക്കു​മെ​ന്നും ത​ഹ​സി​ൽ​ദാ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kollam news
News Summary - Muttara Marutimala Eco Tourism land has been measured
Next Story