സീറ്റ് അനുവദിച്ചതിനെതിരെ കോൺഗ്രസ് നേതാക്കളുടെ പരസ്യ പ്രസ്താവന; യു.ഡി.എഫ് യോഗത്തിൽ നിന്ന് ലീഗ് ഇറങ്ങിപ്പോയി
text_fieldsകൊല്ലം: ജില്ലയിൽ മുസ്ലിം ലീഗിന് അനുവദിച്ച സീറ്റിനെതിരെ കോൺഗ്രസ് നേതാക്കൾ നടത്തുന്ന പരസ്യ പ്രസ്താവനയിൽ പ്രതിഷേധിച്ച് ജില്ല യു.ഡി.എഫ് യോഗത്തിൽനിന്ന് മുസ്ലിം ലീഗ് നേതാക്കൾ ഇറങ്ങിപ്പോയി.
രണ്ട് മുൻ എം.എൽ.എമാരുടെയും മുതിർന്ന നേതാക്കളുടെയും നേതൃത്വത്തിൽ ചടയമംഗലത്തും പുനലൂരും നടത്തുന്ന പരസ്യ പ്രതികരണം കോൺഗ്രസ് നേതൃത്വം വിലക്കാത്തതും അവർക്കെതിരെ നടപടി സ്വീകരിക്കാത്തതും മുന്നണി മര്യാദക്ക് നിരക്കാത്തതാണ്.
ചില നേതാക്കളുടെ നേതൃത്വത്തിൽ വർഗീയ ആരോപണം ഉന്നയിച്ച് ലീഗിനെ ആട്ടിയോടിച്ച് അർഹതപ്പെട്ട സീറ്റ് കൈക്കലാക്കാമെന്ന ചിന്ത വ്യാമോഹം മാത്രമാണ്. ജനാധിപത്യ മതേതര ചേരിയിൽ പതിറ്റാണ്ടുകളായി ലീഗെടുത്ത നിലപാടുകൾ ബഹുസ്വരതയുടേതാണ്.
15 വർഷമായി ജില്ലയിൽ ഒരു നിയമസഭാ സീറ്റിൽപോലും കോൺഗ്രസ് ജയിക്കാത്തത് ഈ വേർതിരിവിെൻറ ഫലമാണ്. അർഹിക്കുന്ന വിജയം നഷ്ടപ്പെടുന്നത് നേതാക്കൾ മനസ്സിലാക്കണം. സംസ്ഥാന നേതൃത്വവുമായി ആലോചിച്ച് ഭാവി പരിപാടികൾ തീരുമാനിക്കുമെന്ന് അഖിലേന്ത്യ സെക്രട്ടറി എ. യൂനുസ് കുഞ്ഞ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

