Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊലപാതക കേസിലെ പ്രതികൾ 29 വർഷത്തിന് ശേഷം അറസ്റ്റിൽ

text_fields
bookmark_border
കൊലപാതക കേസിലെ പ്രതികൾ 29 വർഷത്തിന് ശേഷം അറസ്റ്റിൽ
cancel
camera_alt

അ​റ​സ്‌​റ്റി​ലാ​യ പ്ര​തി​ക​ൾ

അഞ്ചൽ: ടാക്സി ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളെ 29 വർഷത്തിന് ശേഷം ഏരൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി ഏരൂർ കരിമ്പിൻകോണം തലയ്ക്കൽ പുത്തൻവീട്ടിൽ സുനിൽകുമാർ (52 -മാത്തൻ), നാലാം പ്രതി ഏരൂർ അശോക മന്ദിരത്തിൽ അജിത്ത് (49) എന്നിവരാണ് അറസ്റ്റിലായത്. രണ്ടാം പ്രതി നിലവിൽ വിചാരണ നേരിടുകയാണ്. മൂന്നാം പ്രതി കേസിന്‍റെ വിചാരണക്കിടെ മരിച്ചു.

1997 ലാണ് കേസിനാസ്പദമായ സംഭവം. ഏരൂരിലെ ടാക്‌സി ഡ്രൈവറായിരുന്ന ബൈജുവിനെ നാൽവർ സംഘം കൊലപ്പെടുത്താൻ ശ്രമിച്ചു. സംഘർഷത്തിൽ ബൈജുവിന്‍റെ വലത് കൈപ്പത്തി വെട്ടിമാറ്റി. പ്രതികൾക്ക് സെഷൻസ് കോടതി ആറു വർഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ പോയെങ്കിലും ഹൈക്കോടതി സെഷൻസ് കോടതി ഉത്തരവ് ശരിവെക്കുകയായിരുന്നു. വാദിയായ ബൈജുവും ഇതിനിടെ മരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - murder case accused people arrested aftere many yeard later
Next Story