ബിയർ കുപ്പി പൊട്ടിച്ച് കൂട്ടുകാരനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ
text_fieldsഅറസ്റ്റിലായ ഷിബിനാഥ്
കൊല്ലം: പരവൂർ പുക്കുളത്ത് കൂട്ടുകാരനെ ബിയർകുപ്പി കൊണ്ട് ഗുരുതരമായി കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചയാളെ പൊലീസ് പിടികൂടി. ഗുരുതരമായി പരിക്കേറ്റ സുഹൃത്ത് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ 11 ന് പകൽ പൂക്കുളം എസ്.എസ് മൻസിലിൽ എസ്. ഷിബിനാഥ് (18) ആണ് സുഹൃത്തായ നജിം എസ്. കലാമിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി ആക്രമിച്ചത്.
ബൈക്കിൽ പുക്കുളം ജങ്ഷനിലേക്കെന്ന് പറഞ്ഞ് കൊണ്ട് പോകുകയായിരുന്നു. മറ്റൊരു വഴിക്ക് പോകുന്നത് കണ്ട് ബൈക്കിൽ നിന്നും ഇറങ്ങിയ നജിമിനെ കൈയിൽ കരുതിയ ബിയർകുപ്പി വച്ച് കുത്തി വീഴ്ത്തുകയായിരുന്നു.
നജിം തിരുവനന്തപുരം മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ രണ്ട് അടിയന്തര ശസ്ത്രക്രിയകൾക്ക് വിധേയനായി. ഇപ്പോഴും അതീവ ഗുരുതരാവസ്ഥയിലാണ്. സംഭവത്തിന് ശേഷം പ്രതി പുക്കുളത്തെ ആളൊഴിഞ്ഞ സുനാമി ഫ്ലാറ്റിെൻറ മുകളിൽ ഒളിവിൽ കഴിയുകയായിരുന്നു. പൊലീസ് സംഘത്തെ കണ്ട് മതിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിൻതുടർന്ന് പിടികൂടി.
പരവൂർ ഐ.എസ്.എച്ച്.ഒ ആർ. രതീഷിെൻറ നേതൃത്തിൽ എസ്.ഐ വി. ജയകുമാർ, എസ്.ഐ അഷറഫ്, എ.എസ്.ഐ ഹരിസോമൻ, എസ്.സി.പി.ഓമാരായ സജി, സായിറാം, സി.പി.ഓ ലേഖ എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

