ദുരിതം വിതച്ച് കൊല്ലം നഗരത്തിൽ ഒരു ചളിപ്പാത
text_fieldsചളിക്കുണ്ടായി മാറിയ നഗരത്തിലെ കേൻറാൺമെൻറ് റോഡ്
കൊല്ലം: റോഡ് വെട്ടിപ്പൊളിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും നന്നാക്കാത്തതിനാൽ പ്രദേശവാസികളും യാത്രക്കാരും വലയുന്നു.
നഗരഹൃദയത്തിലുള്ള കേൻറാൺമെൻറ് റോഡാണ് കാൽനട പോലും അസാധ്യമാകും വിധം തകർന്നത്. ബീച്ച് റോഡിൽ നിന്ന് ജില്ല ടി.ടി.ഐക്ക് മുന്നിലൂടെ ജില്ല ഡി.സി.സി ഓഫിസിന് സമീപമെത്തുന്ന ഇടറോഡാണിത്. മാസങ്ങൾക്ക് മുമ്പ് പൈപ്പ് ലൈൻ സ്ഥാപിക്കാനായാണ് റോഡ് കുത്തിക്കുഴിച്ചത്.
പ്രവൃത്തിക്ക് ശേഷം മണ്ണിട്ട് നികത്തിയതല്ലാതെ ടാറിങ് ചെയ്തില്ല. തകർന്നുകിടക്കുന്ന റോഡ് മഴ പെയ്താൽ ചളിക്കളമായി മാറും. റോഡ് തകർന്നതിനാൽ വാഹനങ്ങളൊന്നും ഇപ്പോൾ വരുന്നില്ല. നഗരത്തിൽ വാഹനക്കുരുക്കുണ്ടാകുമ്പോൾ വഴിതിരിച്ചുവിടുന്നത് ഇതുവഴിയാണ്.
നഗരത്തിലെ കുരുക്കിൽ നിന്ന് ഇരുചക്രവാഹനങ്ങൾ അടക്കം ഇൗ റോഡിനെയാണ് ആശ്രയിച്ചിരുന്നത്.

