കേന്ദ്രീയ വിദ്യാലയം നഗരസഭ മുടക്കിയെന്ന് എം.പി
text_fieldsഎൻ.കെ. പ്രേമചന്ദ്രൻ എം.പി
പുനലൂർ: പുനലൂർ നഗരസഭ പ്രദേശത്ത് നിരവധി പദ്ധതികൾ നടപ്പാക്കാൻ ഉദ്ദേശിച്ചെങ്കിലും നഗരസഭ സഹകരിച്ചില്ലെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി ആരോപിച്ചു. അഞ്ച് ഏക്കർ ഭൂമിയോ ആദ്യഘട്ടത്തിൽ മൂന്ന് ഏക്കർ ഭൂമിയോ ലഭിച്ചിരുന്നുവെങ്കിൽ കേന്ദ്രീയ വിദ്യാലയം ഇവിടെ ആരംഭിക്കാമായിരുന്നു. ഫണ്ട് അനുവദിക്കുന്ന ഓരോ പദ്ധതിയും കൊല്ലം എം.പി യുടെതാണെന്ന ഒറ്റക്കാരണത്താൽ എൽ.ഡി.എഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾ അത് തുരങ്കം വയ്ക്കുകയാണ് ഉണ്ടായിട്ടുള്ളത്.
പുനലൂർ വാളക്കോട് മേൽപ്പാലത്തോട് ചേർന്ന് പാത നിർമിക്കുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. ഇടക്ക് റെയിൽവേയുടെ ഭാഗത്തുനിന്ന് തടസം ഉണ്ടായപ്പോൾ ദേശീയപാത വികസന അതോറിറ്റി അധിപൻ തന്നെ നേരിട്ട് വിഷയത്തിൽ ഇടപെട്ടിട്ടുണ്ടെന്നും ഉടൻ നിർമാണം ആരംഭിക്കും. കിഴക്കൻ മേഖലയിൽ അച്ചൻകോവിൽ അടക്കം പ്രദേശങ്ങളുമായി ഉൾപ്പെടുത്തി തീർഥാടന ടൂറിസവുമായി ബന്ധപ്പെട്ട് പദ്ധതി തയ്യാറാക്കിയെങ്കിലും സംസ്ഥാന സർക്കാർ സഹകരിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

