യുവാവിനെ കൊന്ന് കുഴിച്ചിട്ട സംഭവത്തിൽ മാതാവും സഹോദരനും റിമാൻഡിൽ
text_fieldsഅഞ്ചൽ: ഏരൂർ ഭാരതീപുരത്ത് യുവാവിനെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ട സംഭവത്തിൽ മാതാവിനെയും സഹോദരനെയും പുനലൂർ കോടതി റിമാൻഡ് ചെയ്തു. പത്തടി തോട്ടംമുക്ക് പള്ളിമേലതിൽ വീട്ടിൽ ഷാജി പീറ്ററാണ് 2018ലെ തിരുവോണനാളിൽ വീട്ടിനുള്ളിൽ കൊല്ലപ്പെട്ടത്.
മാതാവ് പൊന്നമ്മ, സഹോദരൻ സജിൻ പീറ്റർ എന്നിവരാണ് കേസിലെ പ്രതികൾ. ഏതാനും ദിവസം മുമ്പാണ് ഷാജി പീറ്റർ കൊല ചെയ്യപ്പെട്ടതാണെന്നും മൃതദേഹം വീട്ടുവളപ്പിൽ കുഴിച്ചിട്ടിരിക്കുകയാണെന്നുമുള്ള വിവരം ഏരൂർ പൊലീസിന് ലഭിച്ചത്. തുടർന്ന് മൂന്ന് വർഷത്തിനിടെ നടന്ന മാൻ മിസിങ് കേസുകളെല്ലാം പൊലീസ് പരിശോധിച്ചെങ്കിലും തുമ്പുണ്ടായില്ല. ഷാജിയെ കാണാനില്ലെന്ന് കാട്ടി ആരും പരാതി നൽകിയിരുന്നില്ല.
സ്േറ്റഷൻ പരിധിയിലുള്ള ക്രിമിനൽ കേസ് പ്രതികളുടെ പട്ടിക പരിശോധിച്ചതിൽനിന്നാണ് ഷാജി പീറ്ററിെനക്കുറിച്ച വിവരം പൊലീസിന് ലഭിച്ചത്. തുടർന്ന് മാതാവിനെയും സഹോദരനെയും ചോദ്യം ചെയ്തതോടെ കൊലപാതകം സ്ഥിരീകരിച്ചു.
ബുധനാഴ്ച സയൻറിഫിക് വിദഗ്ധരും വിരലടയാള വിദഗ്ധരുമുൾപ്പെടെ എത്തിയാണ് മൃതദേഹാവശിഷ്ടങ്ങൾ പുറത്തെടുത്തത്. പൊന്നമ്മയെയും സജിൻ പീറ്ററെയും കോടതിയിൽനിന്ന് കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യും. കൃത്യം നടത്തിയത് എന്തിനെന്നും ആരൊക്കെയാണെന്നും തെളിയിക്കപ്പെടേണ്ടതുണ്ട്. കുഴിച്ചിട്ട സ്ഥലം കോൺക്രീറ്റ് ചെയ്ത് അടച്ചത് ആരാണ്, സംഭവസമയം വീട്ടിലുണ്ടായിരുന്ന സജിൻ പീറ്ററുടെ ഭാര്യക്ക് കൃത്യത്തിൽ പങ്കുണ്ടായിരുന്നോ എന്നിങ്ങനെ നിരവധി കാര്യങ്ങളിൽ വ്യക്തത വരാനുണ്ട്. ഫോറൻസിക് റിപ്പോർട്ട്, ഡി.എൻ.എ പരിശോധനഫലം എന്നിവ ലഭിച്ചെങ്കിൽ മാത്രമേ തുടർനടപടിയിലേക്ക് കടക്കാൻ കഴിയൂവെന്ന നിലപാടിലാണ് ഏരൂർ പൊലീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

