കോൾ ചെയ്താൽ മൊബൈൽ വെറ്ററിനറി യൂനിറ്റ് മുറ്റത്തെത്തും
text_fieldsകൊല്ലം: വീട്ടുമുറ്റത്ത് മൃഗചികിത്സക്ക് സൗകര്യമൊരുക്കി ജില്ലയിലുടനീളം മൊബൈൽ വെറ്ററിനറി യൂനിറ്റുകൾ പൂർണതോതിൽ പ്രവർത്തനസജ്ജമായി. വെറ്ററിനറി സർജനും അറ്റൻഡന്റും അടങ്ങുന്ന മൊബൈൽ വെറ്ററിനറി യൂനിറ്റുകളാണ് പ്രവർത്തനം ആരംഭിച്ചത്. ഇതിനായി അഞ്ച് ആംബുലൻസുകളാണ് മൃഗസംരക്ഷണവകുപ്പ് പുറത്തിറക്കിയിരിക്കുന്നത്. അഞ്ചൽ, ചടയമംഗലം, ചവറ, ഇത്തിക്കര, കൊട്ടാരക്കര എന്നീ ബ്ലോക്കുകളിലാണ് മൊബൈൽ വെറ്ററിനറിസേവനമുള്ളത്. അഞ്ചൽ, കടയ്ക്കൽ അരിനല്ലൂർ, ചാത്തന്നൂർ, കുഴിമതിക്കാട് എന്നീ ഗവ. മൃഗാശുപത്രികൾ കേന്ദ്രീകരിച്ചാണ് പ്രവർത്തനം.
1962 എന്ന കാൾ സെന്ററിലേക്ക് കർഷകർക്കും അരുമ മൃഗസ്നേഹികൾക്കും നേരിട്ട് വിളിക്കാം. ഉടൻ തന്നെ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന കാൾ സെന്ററിൽ നിന്ന് ആംബുലൻസുകളിൽ സന്ദേശമെത്തും. വൈകീട്ട് ആറ് മുതൽ രാവിലെ അഞ്ച് വരെ മൊബൈൽ വെറ്ററിനറി യൂനിറ്റിന്റെ സേവനം ലഭിക്കും.
നിലവിൽ ഉച്ചക്ക് മൂന്നോടെ സാധാരണ ഗവ. മൃഗാശുപത്രികളുടെ പ്രവർത്തനം നിലക്കുന്നതിനാൽ കർഷകർ ഏറെ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഇതിന് പരിഹാരമാണ് പുതിയ സംവിധാനം. ഇതിനുപുറമെ ഏഴിടങ്ങളിലായി വൈകീട്ട് ആറ് മുതൽ രാവിലെ ആറ് വരെ പ്രവർത്തിക്കുന്ന രാത്രികാല സർവിസും വകുപ്പ് നൽകുന്നുണ്ട്. സേവനം ലഭ്യമാകാൻ പൊതുജനങ്ങൾക്കും കർഷകർക്കും ഇതിനായി ഫോൺ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് ജില്ല മൃഗസംരക്ഷണ ഓഫിസർ ഡോ. ഡി. ഷൈൻകുമാർ അറിയിച്ചു.
സേവനത്തിന് വിളിക്കാം:
ജില്ല വെറ്ററിനറി കേന്ദ്രം കൊല്ലം - 9946725799
കരുനാഗപ്പള്ളി മൃഗാശുപത്രി - 7907767974
പുനലൂർ മൃഗാശുപത്രി - 7034993878
വയക്കൽ മൃഗാശുപത്രി - 9995711562
കുന്നത്തൂർ മൃഗാശുപത്രി - 9074466427
കുണ്ടറ മൃഗാശുപത്രി - 7356704963
കണ്ണനല്ലൂർ മൃഗാശുപത്രി - 8075195994
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

