Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഓ​പ​റേ​ഷ​ൻ പി...

ഓ​പ​റേ​ഷ​ൻ പി ​ഹ​ണ്ടിന്‍റെ ഭാ​ഗ​മാ​യി പി​ടി​ച്ചെ​ടു​ത്ത മൊബൈൽ കാണാതായ സംഭവം; പരവൂർ പൊലീസിൽ കൂട്ട സ്ഥലംമാറ്റം

text_fields
bookmark_border
paravoor police station
cancel

കൊ​ല്ലം: ഓ​പ​റേ​ഷ​ൻ പി ​ഹ​ണ്ടിെൻറ ഭാ​ഗ​മാ​യി പി​ടി​ച്ചെ​ടു​ത്ത മൊ​ബൈ​ൽ ഫോ​ൺ സ്​​റ്റേ​ഷ​നി​ൽ​നി​ന്ന് കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ പ​ര​വൂ​ർ സ്​​റ്റേ​ഷ​നി​ലെ കൂ​ടു​ത​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ്ഥ​ലം​മാ​റ്റ​മു​ണ്ടാ​കും.

അ​ന്വേ​ഷ​ണ​ത്തിെൻറ ഭാ​ഗ​മാ​യി സ്​​റ്റേ​ഷ​നി​ലെ എ​ട്ട് ഉ​ദ്യോ​ഗ​സ്ഥ​രെ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ അ​ട​ക്കം വി​വി​ധ സ്​​റ്റേ​ഷ​നു​ക​ളി​ലേ​ക്ക് ക​ഴി​ഞ്ഞ ദി​വ​സം സ്ഥ​ലം മാ​റ്റി​യി​രു​ന്നു.

തൊ​ണ്ടി​മു​ത​ലാ​യ ഫോ​ൺ കാ​ണാ​താ​യ​തോ​ടെ പ്ര​തി​യാ​യ യു​വാ​വി​നെ ശി​ക്ഷി​ക്കാ​നാ​കി​ല്ല. സ്​​റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​രി​ൽ ആ​രോ മൊ​ബൈ​ൽ ഫോ​ൺ മാ​റ്റി​യെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്. അ​ന്വേ​ഷ​ണ​ത്തിെൻറ ഭാ​ഗ​മാ​യി എ.​സി.​പി സ്​​റ്റേ​ഷ​നി​ലെ മു​ഴു​വ​ൻ പൊ​ലീ​സു​കാ​രു​ടെ​യും വി​ശ​ദ​മാ​യ മൊ​ഴി​യെ​ടു​ത്ത് ക​മീ​ഷ​ണ​ർ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി.

ഇ​തിെൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ എ​ട്ട് പൊ​ലീ​സു​കാ​രെ സ്ഥ​ലം മാ​റ്റി​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും മോ​ഷ്​​ടാ​വി​നെ വൈ​കാ​തെ ക​ണ്ടെ​ത്തു​മെ​ന്നും ചാ​ത്ത​ന്നൂ​ർ എ.​സി.​പി പ​റ​ഞ്ഞു. ക​ഴി​ഞ്ഞ സെ​പ്​​റ്റം​ബ​റി​ൽ ന​ട​ന്ന ഓ​പ​റേ​ഷ​ൻ പി ​ഹ​ണ്ട് പ​രി​ശോ​ധ​ന​യി​ലാ​ണ് തെ​ക്കും​ഭാ​ഗം സ്വ​ദേ​ശി​യാ​യ യു​വാ​വി​ൽ​നി​ന്ന് കൂ​ടി​യ മൊ​ബൈ​ൽ ഫോ​ൺ പി​ടി​ച്ചെ​ടു​ത്ത​ത്.

ര​ണ്ട് ദി​വ​സ​ത്തി​നു​ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​പ്പോ​ഴാ​ണ് തി​രി​മ​റി ക​ണ്ടെ​ത്തി​യ​ത്. പി​ടി​ച്ചെ​ടു​ത്ത വി​ല കൂ​ടി​യ ഫോ​ണി​ന് പ​ക​രം പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ പ​ഴ​യ ഫോ​ണാ​ണ് ഹാ​ജ​രാ​ക്കി​യ​ത്. സീ​ലി​ല്ലാ​തെ ഹാ​ജ​രാ​ക്കി​യ​തി​ൽ സം​ശ​യം തോ​ന്നി​യ കോ​ട​തി ജീ​വ​ന​ക്കാ​ര​ൻ രേ​ഖ​ക​ളു​മാ​യി ഒ​ത്തു​നോ​ക്കി​യ​പ്പോ​ഴാ​ണ് ഫോ​ൺ മാ​റ്റി​യെ​ന്ന് വ്യ​ക്ത​മാ​യ​ത്. ഇ​തോ​ടെ​യാ​ണ് എ.​സി.​പി അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:paravurmobile phoneOperation P Huntpolice
News Summary - Mobile phone seized as part of Operation Hunt missing; Mass transfer in Paravoor police
Next Story