Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മത്സ്യത്തൊഴിലാളികള്‍ക്കെതിരായ ആക്രമണത്തില്‍ നടപടി സ്വീകരിക്കും: മന്ത്രി

text_fields
bookmark_border
മത്സ്യത്തൊഴിലാളികള്‍ക്കെതിരായ ആക്രമണത്തില്‍ നടപടി സ്വീകരിക്കും: മന്ത്രി
cancel
camera_alt

മത്സ്യത്തൊഴിലാളികൾക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളി പ്രതിനിധികളുമായി മന്ത്രി ഷിബു ബേബി ജോൺ നടത്തിയ ചർച്ച

കൊല്ലം: കുളച്ചല്‍, മുട്ടം തീരപ്രദേശങ്ങളില്‍ കൊല്ലത്ത് നിന്നുള്ള മത്സ്യബന്ധന ബോട്ടുകള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഷിബു ബേബി ജോണ്‍. മത്സ്യത്തൊഴിലാളി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ആക്രമണത്തില്‍ നാശനഷ്ടം സംഭവിച്ച മത്സ്യബന്ധന ബോട്ടുകള്‍ക്കും തൊഴിലാളികള്‍ക്കും നഷ്ടപരിഹാരം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് മന്ത്രി അറിയിച്ചു. വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ഉറപ്പാക്കുന്നതിന് കൊല്ലം കലക്ടര്‍ കന്യാകുമാരി കലക്ടറുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ സ്വീകരിക്കും.

സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനും ഇടപെടലുണ്ടാകും. നിയമം കൈയിലെടുക്കുന്ന പ്രവണത അനുവദിക്കില്ല. ചെറുമത്സ്യങ്ങളെ പിടിക്കുന്നത് ഒരു കാരണവശാലും അനുവദിക്കില്ലെന്നും അതിനെതിരെ സമഗ്ര നിയമപരിഷ്‌കരണം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. മറൈന്‍ ഇന്‍സ്‌പെക്ടര്‍ എസ്. അരുണ്‍, എസ്.ഐ ഷിഹാസ്, ചവറ സി.ഐ ശിവലാല്‍, കൗണ്‍സിലര്‍മാര്‍, മത്സ്യ മേഖലയുമായി ബന്ധപ്പെട്ട പ്രതിനിധികള്‍ എന്നിവർ പങ്കെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Minister Vows Action Against Attacks on Fishermen
Next Story