38 കുപ്പി വിദേശ മദ്യവുമായി മധ്യവയസ്‌കന്‍ പിടിയില്‍
text_fieldsഹരീന്ദ്രൻ
ശക്തികുളങ്ങര: മണിയത്ത് മുക്കിനു സമീപം അനധികൃത വില്‍പനക്കായി സൈക്കിളില്‍ കൊണ്ടുവന്ന 38 കുപ്പി വിദേശ മദ്യവുമായി മധ്യവയസ്‌കന്‍ പിടിയില്‍.
നീണ്ടകര കണ്ണാട്ടുകുടി ക്ഷേത്രത്തിനു സമീപം വിശാഖത്തില്‍ ഹരീന്ദ്രനാണ് (57) ശക്തികുളങ്ങര പൊലീസിന്‍റെ പിടിയിലായത്. ബിവറേജസ് കോര്‍പറേഷന്‍റെ വിവിധ ഔട്ട്‌ലെറ്റുകളില്‍നിന്ന് പലപ്പോഴായി വാങ്ങി ശേഖരിച്ച മദ്യം ഇരട്ടി വിലക്ക് വിറ്റുവരികയായിരുന്നു. പൊലീസ് പരിശോധനയില്‍ 11.640 ലിറ്റര്‍ വിദേശ മദ്യവും മദ്യ വില്‍പനയിലൂടെ സമ്പാദിച്ച 2190 രൂപയും ഇയാളില്‍നിന്ന് പിടിച്ചെടുത്തു.
ശക്തികുളങ്ങര ഇന്‍സ്‌പെക്ടര്‍ ബിനു വര്‍ഗീസിന്‍റെ നിർദേശാനുസരണം എസ്.ഐമാരായ ആശ, രാജീവന്‍, അജയന്‍, എസ്.സി.പി.ഒ അബു താഹിര്‍, സി.പി.ഒ ക്രിസ്റ്റഫര്‍ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

