കൊല്ലം ബീച്ചിൽ മെഗാ ശുചീകരണ യജ്ഞം: മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു
text_fieldsഅന്താരാഷ്ട്ര തീരദേശ ശുചീകരണ ദിനാചരണ ഭാഗമായി കൊല്ലം ബീച്ചിൽ നടന്ന ശുചീകരണം
കൊല്ലം: അന്താരാഷ്ട്ര തീരദേശ ശുചീകരണ ദിനാചരണ ഭാഗമായി കൊല്ലം ബീച്ചില്‍ സംഘടിപ്പിച്ച മെഗാ ശുചീകരണ യജ്ഞം മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു. ‘സ്വച്ഛത ഹി സേവ 2026 കൈയോട് കൈ കൈകോർക്കാം’ ലോഗോ പ്രകാശനവും ജില്ലാതല പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
വിഷ്ണു മോഹൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. മേയർ എ.കെ. ഹഫീസ് ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ല കലക്ടർ ആനി ജൂല തോമസ്, ഡെ. മേയർ ഡോ. ഉദയ സുകുമാരൻ, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപെഴ്സൺ വിൻസി ബൈജു, കൗൺസിലർ എസ്. ധന്യ, രമേശ് മാടിപ്പള്ളി, എസ്. സുബോധ് എന്നിവർ പങ്കെടുത്തു.
കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം, ജില്ലാ ഭരണകൂടം, കൊല്ലം കോർപറേഷന്, തദ്ദേശ സ്വയംഭരണ വകുപ്പ്, ജില്ലാ ശുചിത്വ മിഷന് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ രാവിലെ ആറി ആരംഭിച്ച ശുചീകരണ യജ്ഞത്തിൽ ബീച്ചിലെ കാര്‍ പാര്‍ക്കിങ് ഏരിയ മുതല്‍ ടെട്രാപോഡ് വരെ 10 മേഖലകളാക്കി തിരിച്ച് ശുചീകരിച്ചു.
ഹരിതകര്‍മ സേനാംഗങ്ങള്‍, കോർപറേഷന് ശുചീകരണ തൊഴിലാളികള്‍, എന്‍.എസ്.എസ്, എസ്.എ.എഫ്, എഫ്.സി.ഡി.പി സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടെ അഞ്ഞൂറിലേറെ പേര് യജ്ഞത്തില്‍ പങ്കാളികളായി. ശേഖരിച്ച മാലിന്യങ്ങൾ തരംതിരിച്ച് നഗരസഭയുടെ കൂരിപ്പുഴയിലുള്ള റിസോഴ്സ് റിക്കവറി ഫെസിലിറ്റിക്ക് കൈമാറി. ജില്ലയിലെ വിവിധ കോളജുകളിലെ വിദ്യാർഥികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ ശുചീകരണ യജ്ഞത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

